മൂഴിയാർ ട്രൈബൽ സ്കൂളിലെ വിദ്യാർഥികൾക്ക് ആധാർ കാർഡ്, ജനന സർട്ടിഫിക്കറ്റ് തുടങ്ങിയ അടിസ്ഥാന രേഖകൾ ലഭ്യമല്ലാത്തത് അവരുടെ തുടർപഠനത്തെയും മറ്റ് ആനുകൂല്യങ്ങളെയും ദോഷകരമായി ബാധിക്കുന്നുവെന്ന് പരാതി. ഈ വിഷയം അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി റിജോ വള്ളംകുളം പൊതുവിദ്യാഭ്യാസ മന്ത്രി എൻ.
ഷംഷുദ്ദീന് നിവേദനം നൽകി. രേഖകളുടെ അഭാവം വിദ്യാർഥികളുടെ വിദ്യാഭ്യാസം, സ്കോളർഷിപ്പ്, സർക്കാർ ആനുകൂല്യങ്ങൾ, ആരോഗ്യ സേവനങ്ങൾ, ബാങ്കിങ് സേവനങ്ങൾ, ഉന്നത പഠന പ്രവേശനം എന്നിവയെ ബാധിക്കുമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടതും സാമ്പത്തിക- സാമൂഹികമായി പിന്നാക്കം നിൽക്കുന്നതുമായ കുടുംബങ്ങളിലെ കുട്ടികളാണ് ഈ പ്രതിസന്ധി നേരിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രശ്നപരിഹാരത്തിനായി മുന്നോട്ടുവെച്ചിരിക്കുന്ന പ്രധാന നിർദേശങ്ങൾ ഇവയാണ്:
– മൂഴിയാർ മേഖലയിലും സമീപത്തുള്ള ആദിവാസി കോളനികളിലും പ്രത്യേക സർവേ നടത്തി രേഖകളില്ലാത്ത കുട്ടികളെ കണ്ടെത്തുക.
– ബന്ധപ്പെട്ട
വകുപ്പുകളുടെ ഏകോപനത്തോടെ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിക്കുക.
– ജനന രജിസ്ട്രേഷൻ, ആധാർ എൻറോൾമെന്റ് നടപടികൾ വേഗത്തിലാക്കുക.
– രേഖകളുടെ അപര്യാപ്തത മൂലം വിദ്യാഭ്യാസം തടസ്സപ്പെടാതിരിക്കാൻ ഇടക്കാല മാർഗനിർദേശങ്ങൾ നടപ്പിലാക്കുക. ഈ പ്രശ്നം മൂഴിയാർ മേഖലയിൽ മാത്രമായി ഒതുങ്ങുന്നതല്ലെന്നും സംസ്ഥാനത്തെ മറ്റ് ആദിവാസി മേഖലകളിലെ സ്ഥിതിയും പരിശോധിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
നിവേദനത്തിന്റെ പകർപ്പ് പട്ടികജാതി- പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി, പൊതുവിദ്യാഭ്യാസ ഡയറക്ടർ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ, പത്തനംതിട്ട ജില്ലാ കലക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ എന്നിവർക്ക് കൈമാറിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

