പാലക്കാട് ജില്ലയിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ സംബന്ധിച്ച് നടന്ന സിപിഐഎം ജില്ലാ കമ്മിറ്റി യോഗത്തിൽ മുതിർന്ന നേതാക്കൾക്കെതിരെ കടുത്ത അതൃപ്തി ഉയർന്നു. തൃത്താല, കോങ്ങാട് മണ്ഡലങ്ങളിലെ പരാജയത്തിന് കാരണം മുൻമന്ത്രി എം ബി രാജേഷ്, കെ ശാന്തകുമാരി എന്നിവരുടെ പ്രവർത്തന ശൈലിയാണെന്ന് യോഗത്തിൽ വിമർശനം ഉയർന്നു.
ജില്ലയിലെ തൃത്താല, കോങ്ങാട്, പാലക്കാട്, ചിറ്റൂർ എന്നീ മണ്ഡലങ്ങളിലെ തിരിച്ചടികൾ പാർട്ടി ഗൗരവമായി പരിശോധിക്കും. പ്രസ്തുത മണ്ഡലങ്ങളിലെ ജനപ്രതിനിധികളായിരുന്നിട്ടും ജനങ്ങളുമായുള്ള ബന്ധം നിലനിർത്തുന്നതിൽ നേതാക്കൾ പരാജയപ്പെട്ടുവെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി.
പാലക്കാട് മണ്ഡലത്തിൽ ഉണ്ടായ വോട്ട് ചോർച്ച അതീവ ഗൗരവമുള്ള വിഷയമാണെന്നും യോഗം നിരീക്ഷിച്ചു. പാർട്ടിയുടെ സ്വാധീന മേഖലകളിൽ പോലും വലിയ തിരിച്ചടി നേരിട്ടത് പ്രവർത്തകരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
പാലക്കാട് മണ്ഡലത്തിൽ പാർട്ടിയുടെ പ്രവർത്തനങ്ങൾ പൂർണ്ണമായും നിർജീവമായെന്നും ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

