വയനാട്ടിൽ റിപ്പോർട്ട് ചെയ്ത ഷിഗല്ല രോഗബാധയുടെ ഉറവിടം കണ്ടെത്താൻ ആരോഗ്യവകുപ്പിന് ഇതുവരെ സാധിച്ചിട്ടില്ല. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച കുട്ടികൾ കൂടുതലായുള്ള മാർ ബസേലിയോസ് യുപി സ്കൂളിലെ കിണറ്റിലെ വെള്ളം പരിശോധനയ്ക്ക് വിധേയമാക്കിയെങ്കിലും, അതിൽ ഷിഗല്ലയുടെ സാന്നിധ്യം കണ്ടെത്താനായില്ല.
നിലവിലെ സാഹചര്യങ്ങൾ അതീവ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് വിലയിരുത്തുന്നത്. പ്രതിസന്ധി നീണ്ടുനിൽക്കുന്ന സാഹചര്യത്തിൽ, ആവശ്യമെങ്കിൽ കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയക്കാൻ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ജില്ലയിലെ 13 വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജൂൺ 14 വരെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതുവരെ എട്ടുപേർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
കൂടാതെ, രോഗലക്ഷണങ്ങളോടെ 44 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുന്നു. ഇതുവരെ 502 പേരിലാണ് രോഗവുമായി ബന്ധപ്പെട്ട
നിരീക്ഷണങ്ങൾ നടന്നുവരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

