തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സംസ്ഥാന നേതൃത്വത്തിന് ഗുരുതരമായ പിഴവ് സംഭവിച്ചതായി സിപിഐഎം തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പരാമർശം. ജില്ലാ കമ്മിറ്റി മുന്നോട്ടുവെച്ച സ്ഥാനാർത്ഥി പട്ടികയ്ക്ക് സംസ്ഥാന നേതൃത്വം അനുമതി നൽകിയത് ശരിയായില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പികെ ശ്യാമളയുടെ സ്ഥാനാർത്ഥിത്വം സംസ്ഥാന നേതൃത്വത്തിന് വേണമെങ്കിൽ തള്ളിക്കളയാമായിരുന്നുവെന്നും, പയ്യന്നൂരിൽ ടിഐ മധുസൂദനനെ ഒഴിവാക്കാൻ പാർട്ടിക്ക് സാധിക്കുമായിരുന്നുവെന്നും അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ, സ്ഥാനാർത്ഥി നിർണ്ണയത്തിൽ സംസ്ഥാന നേതൃത്വത്തിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന നിലപാടാണ് എംവി ഗോവിന്ദൻ നേരത്തെ സ്വീകരിച്ചിരുന്നത്.
അതേസമയം, ചാത്തന്നൂർ, ചടയമംഗലം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയത്തിന് സിപിഐയെ കുറ്റപ്പെടുത്തുന്ന സമീപനമാണ് സിപിഐഎം സ്വീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ സിപിഐക്കെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

