പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റിയ ‘ടിയാൻ’ എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജി.എൻ. കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രമാണ് ‘അനന്തൻ കാട്’.
സിനിമയുടെ റിലീസിനെ വരവേൽക്കാൻ ആരാധകർ കാത്തിരിക്കെ, ചിത്രത്തിലെ പ്രധാന കഥാപാത്രമായ കാർത്തിയെ അവതരിപ്പിക്കുന്ന ശാന്തി ബാലചന്ദ്രൻന്റെ ക്യാരക്ടർ പോസ്റ്റർ നിർമ്മാതാക്കൾ പുറത്തുവിട്ടു. ജൂൺ 25-നാണ് ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തുന്നത്.
തെന്നിന്ത്യൻ താരം ആര്യ നായകനാകുന്ന ഈ ചിത്രം ഒരു ബിഗ് ബജറ്റ് ദൃശ്യവിരുന്നായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ നൽകുന്ന സൂചന. ചിത്രത്തിൽ തമിഴ് ഭാഷ സംസാരിക്കുന്ന കഥാപാത്രമായാണ് ആര്യ എത്തുന്നത്.
‘മാർക്ക് ആന്റണി’ എന്ന വൻ വിജയത്തിന് ശേഷം മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമ്മിക്കുന്ന പതിനാലാമത്തെ ചിത്രമാണിത്.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് ചിത്രം അവതരിപ്പിക്കുന്നത്. ‘കാന്താര’യിലൂടെ പ്രശസ്തനായ ബി.
അജനീഷ് ലോക്നാഥ് ആദ്യമായി മലയാളത്തിൽ സംഗീത സംവിധാനം നിർവഹിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇന്ദ്രൻസ്, മുരളി ഗോപി, സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കാസാൻഡ്ര, അജയ്, അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അത്യാധുനിക സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ടീസർ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. എസ്.
യുവയാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. രോഹിത് വി.എസ്.
വാരിയത്ത് ചിത്രസംയോജനവും, രഞ്ജിത്ത് കോതേരി പ്രൊഡക്ഷൻ ഡിസൈനും നിർവഹിക്കുന്നു. ആക്ഷൻ ഡയറക്ടർ ആർ.
ശക്തി ശരവണൻ, വി.എഫ്.എക്സ് ഡയറക്ടർ ബിനോയ് സദാശിവൻ എന്നിവരാണ് ചിത്രത്തിന്റെ സാങ്കേതിക വശങ്ങൾ കൈകാര്യം ചെയ്യുന്നത്. മുരളി ഗോപി ഗാനരചനയും ആലാപനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പി.ആർ.ഒ ആതിര ദിൽജിത്ത് ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

