മലയാളം, തമിഴ് ഭാഷകളിലെ അഭിമുഖങ്ങളിൽ നൽകുന്ന വ്യത്യസ്തമായ മറുപടികളുടെ പേരിൽ നടൻ ജയറാമിന് നേരെ ഉയർന്നുവരുന്ന വിമർശനങ്ങളും ട്രോളുകളും ചർച്ചയാകുന്നു. സംഭവത്തിൽ പ്രതികരിക്കാൻ ജയറാം തയ്യാറായിട്ടില്ലെങ്കിലും, വിഷയത്തിൽ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്.
തന്റെ യുട്യൂബ് ചാനലിലൂടെയാണ് ശാന്തിവിള ദിനേശ് രൂക്ഷമായ ഭാഷയിൽ ജയറാമിനെ വിമർശിച്ചത്. ശ്രീനിവാസൻ തനിക്ക് നൽകിയ ഉപദേശത്തെ മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
“പലപ്രാവശ്യം നമ്മുടെ ശ്രീനിവാസന് പറഞ്ഞിട്ടുണ്ട് ദിനേശേ.. അതിവിനയം കാണിക്കുന്ന ഒരാളെയും ജീവിതത്തില്‍ വിശ്വസിക്കരുത്.
കാരണം അതിവിനയം കാണിക്കുന്നവന് പച്ചക്കള്ളനായിരിക്കും. കള്ളമെ ജീവിതത്തില്‍ കാണിക്കൂ.
ശ്രീനി ചേട്ടന്റെ ഉപദേശം 100 ശതമാനം ശരിയാണെന്ന് ഞാന്‍ സര്‍ട്ടിഫൈ ചെയ്യും. നല്ല പരിചയക്കാരനായിരുന്നു ഞങ്ങള്‍.
ജയറാമിനെ പോലെ ഇത്തരം നാട്യമുള്ള മുഖം മകന് കാളിദാസിന് പോലും കാണാന്‍ കഴിയില്ലെന്നാണ് എന്റെ നിരീക്ഷണം. ജയറാമിനെ കുറിച്ച് നല്ലതൊന്നും പറയാനില്ലാത്തത് കൊണ്ടാണ് അയാളെ കുറിച്ചൊരു വീഡിയോ ഞാന്‍ ചെയ്യാത്തത്.
ചീത്തക്കാര്യം മാത്രം പറയാന്‍ എന്തിനാണ് ഒരു എപ്പിസോഡ് എന്ന് കരുതി” എന്ന് അദ്ദേഹം വ്യക്തമാക്കി. കൂടാതെ, നടന്റെ പെരുമാറ്റത്തെ ‘അഭിനയം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ശാന്തിവിള ദിനേശ് തുടർന്നു: “ക്യാമറയ്ക്ക് മുന്നിലല്ല.
സ്വന്തം ജീവിതത്തിലാണ് ഈ നടന്റെ യഥാര്‍ത്ഥ അഭിനയം നടക്കുന്നത്. കാണുന്നവര്‍ക്ക് എന്തൊരു നിഷ്കളങ്കനായ മനുഷ്യന് എന്ന് തോന്നും.
അഭിനയം ആണ് കാണാന്‍. അമ്മയെ അച്ഛന് തിരുമണം നടത്തിയത് കേരളത്തില്‍, പിള്ളേര് ജനിച്ചത് കേരളത്തില്‍, പഠിച്ച് വലുതായി മിമിക്രി കളിക്കാന്‍ പോയത് കേരളത്തില്‍, നടനായത് കേരളത്തില്‍, സംബന്ധം കഴിച്ചത് കേരളത്തില്‍, പക്ഷേ തമിഴന്റെ ക്യാമറ കണ്ടാല്‍ പറയും എന്റെ മാതൃഭാഷ തമിഴ്.
ഒരു യുട്യൂബര്‍ പറയുന്നത് രണ്ട് രൂപയുടെ എളിമ ഇടേണ്ടിടത്ത് 2000 രൂപയുടെ എളിമ ഇട്ട് കളയും ജയറാം. 100 ശതമാനം നല്ല നിരീക്ഷണമാണത്.” മറ്റ് പ്രമുഖ താരങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
“രാം രാജിന്റെ പരസ്യം നമ്മള് മറക്കാറായിട്ടില്ല. എന്റെ നാടിന്റെ താളത്തില്‍ അഭിമാനമുണ്ട്.
എന്റെ നാടിന്റെ സംസ്കാരത്തില്‍ അഭിമാനമുണ്ട്, എന്റെ നാട്ടില്‍ ജനിച്ചതില്‍ അഭിമാനമുണ്ട്. പരസ്യത്തില്‍ തള്ളോട് തള്ളായിരുന്നു.
ഇവിടെ വന്ന് ചെണ്ട കൊട്ടും തമിഴ്നാട്ടില്‍ വോട്ട് ചെയ്യും.
തമിഴന്റെ ക്യാമറ കണ്ടാല്‍ തമിഴന്. മലയാളം ക്യാമറ കണ്ടാല്‍ മലയാളമുണ്ട്.
മോഹന്‍ലാല്‍, ദുല്‍ഖര്‍, ഫഹദ്, നയന്‍താര, പ്രിയദര്ശന്, കല്യാണി, മമ്മൂട്ടിയും ഒക്കെ വര്‍ഷങ്ങളായി തമിഴ്നാട്ടില്‍ താമസിച്ചവരാണ്. പക്ഷേ അവരാരും നാന് വന്ത് തമിഴന് മട്ടുംന്താ എന്ന് പറഞ്ഞിട്ടില്ല.
അവര്‍ മലയാളിയായി അഭിമാനത്തോടെ ചെന്നൈയില്‍ ജീവിക്കുന്നു. നക്കാപിച്ച വേഷങ്ങള്‍ക്കായുള്ള ഗിമ്മിക്സ് ആണെന്നെ ഞാനിതിനെ പറയൂ” എന്നും ശാന്തിവിള ദിനേശ് കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

