കാസറഗോഡ് ജില്ലയിലെ കുണ്ടംകുഴി മൂന്നാംകടവ് ജംക്ഷനു സമീപം റോഡ് വലിയ ശബ്ദത്തോടെ പിളർന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം നടന്നത്.
ഏകദേശം 30 മീറ്റർ നീളത്തിലാണ് റോഡ് തകർന്നിരിക്കുന്നത്. സംഭവസമയത്ത് ഈ ഭാഗത്തുകൂടി യാത്ര ചെയ്യുകയായിരുന്ന യുവാവ് വലിയ ശബ്ദം കേട്ട് വാഹനം വെട്ടിത്തിരിച്ചതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.
റോഡിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ആഴത്തിൽ വിള്ളലുകൾ രൂപപ്പെട്ടിട്ടുണ്ട്. ഇതേത്തുടർന്ന് നിലവിൽ റോഡിന്റെ ഒരു വശത്തുകൂടി മാത്രമാണ് ഗതാഗതം അനുവദിച്ചിരിക്കുന്നത്.
രാവിലെ 10 മുതൽ പ്രദേശത്ത് ശക്തമായ മഴ തുടരുകയായിരുന്നു. പെട്രോൾ പമ്പിന് സമീപത്തെ ഓടയുടെ കോൺക്രീറ്റ് ചെയ്യാത്ത ഭാഗത്തുകൂടി വെള്ളം ഭൂമിയിലേക്ക് ഇറങ്ങിയതാണ് റോഡ് തകർച്ചയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കർണാടകയിലേക്കുള്ള പ്രധാന സംസ്ഥാനപാതയാണിത്. മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കാത്തതാണ് ദുരന്തത്തിന് വഴിയൊരുക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ബീംബുങ്കാൽ ഭാഗത്തുനിന്നും ഒഴുകിയെത്തുന്ന മഴവെള്ളം പെട്രോൾ പമ്പിന് മുൻവശത്തുള്ള സ്ലാബിട്ട ഭാഗത്ത് മാലിന്യങ്ങൾ അടിഞ്ഞുകൂടി തടസ്സപ്പെടുകയാണ് പതിവ്.
കെട്ടിക്കിടക്കുന്ന വെള്ളം റോഡിനടിയിലേക്ക് ഇരച്ചുകയറിയതും ഇതിന്റെ മർദവും മൂലമാണ് റോഡ് പിളർന്നതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

