കാസർകോട് ജില്ലയിലെ കുമ്പളയിൽ തെങ്ങ് വീണ് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് മരണപ്പെട്ടു. പെർവാഡ് ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റും മത്സ്യത്തൊഴിലാളിയുമായ അബ്ദുല്ല (65) ആണ് ദാരുണമായി മരണപ്പെട്ടത്.
ഇന്ന് രാവിലെ എട്ടരയോടെ പെർവാഡ് പിഎസ് ഗ്രൗണ്ടിന് സമീപമുള്ള കടപ്പുറത്താണ് സംഭവം നടന്നത്. സുഹൃത്തുക്കളായ ഇബ്രാഹിം, ഹസൈനാർ എന്നിവരുമായി സംസാരിച്ചിരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി തെങ്ങ് കടപുഴകി വീണത്.
അപകടം നടന്ന ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ ഓടി മാറി രക്ഷപ്പെട്ടെങ്കിലും, അബ്ദുല്ലയ്ക്ക് ഒഴിഞ്ഞുമാറാൻ സാധിച്ചില്ല. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ തന്നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മരണപ്പെട്ട അബ്ദുല്ലയുടെ ഭാര്യ സക്കീനയാണ്.
ഹനീഫ, ഷംസു, അമീർ, സൈനബ, മിസ്രിയ, ഖദീജ എന്നിവരാണ് മക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

