ബിജെപി മധ്യമേഖല സംഘടന സെക്രട്ടറി എൽ. പത്മകുമാർ (54) അന്തരിച്ചു.
ബുധനാഴ്ച (10) രാവിലെ ശാരീരിക അസ്വസ്ഥതകളെയും നെഞ്ചുവേദനയെയും തുടർന്നാണ് അദ്ദേഹത്തെ തുറവൂർ ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി ലേക്ഷോർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയിലാണ് സഹപ്രവർത്തകരും പാർട്ടി പ്രവർത്തകരും.

