ലോക സമുദ്രദിനത്തിന്റെ ഭാഗമായി സിഎംഎഫ്ആർഐ സംഘടിപ്പിച്ച തീരദേശ ശുചീകരണ യജ്ഞത്തിൽ പുതുവൈപ്പ് ബീച്ചിൽ നിന്ന് ശേഖരിച്ചത് 300 കിലോയിലേറെ മാലിന്യങ്ങൾ. വിനോദസഞ്ചാരികളും നാട്ടുകാരും കൂടുതലായി എത്തുന്ന ഈ തീരപ്രദേശത്ത് നിന്നും പ്ലാസ്റ്റിക് കുപ്പികൾ, ഭക്ഷണാവശിഷ്ടങ്ങൾ, ഉപയോഗശൂന്യമായ വലകൾ, വള്ളങ്ങളുടെ ഭാഗങ്ങൾ എന്നിവയാണ് പ്രധാനമായും നീക്കം ചെയ്തത്.
ശേഖരിച്ച മാലിന്യങ്ങൾ ശാസ്ത്രീയമായി തരംതിരിച്ച് സംസ്കരണത്തിനായി മാറ്റി. സിഎംഎഫ്ആർഐയുടെ മറൈൻ ബയോഡൈവേഴ്സിറ്റി എൻവയോൺമെന്റ് ആൻഡ് മാനേജ്മെന്റ് വിഭാഗത്തിലെ ഗവേഷക വിദ്യാർത്ഥികളും ഉദ്യോഗസ്ഥരും നേതൃത്വം നൽകിയ പരിപാടി കടൽ മലിനീകരണത്തിനെതിരെ ശക്തമായ സന്ദേശമാണ് ഉയർത്തിയത്.
പൊതുജനങ്ങൾക്കിടയിൽ ഉത്തരവാദിത്തമുള്ള മാലിന്യ സംസ്കരണ ശീലങ്ങൾ വളർത്തുക എന്നതായിരുന്നു ശുചീകരണ യജ്ഞത്തിന്റെ മുഖ്യലക്ഷ്യം. തീരദേശ പരിസ്ഥിതിക്കും സമുദ്രജീവികൾക്കും മനുഷ്യാരോഗ്യത്തിനും പ്ലാസ്റ്റിക് മാലിന്യങ്ങൾ സൃഷ്ടിക്കുന്ന ഭീഷണി അതീവ ഗുരുതരമാണെന്ന് ഇതിൽ പങ്കെടുത്ത വിദഗ്ധർ വിലയിരുത്തി.
സുസ്ഥിരമായ കടൽത്തീര സംരക്ഷണത്തിനായി ഇത്തരം പ്രവർത്തനങ്ങൾ തുടരണമെന്ന് സംഘാടകർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

