കോഴിക്കോട് ജില്ലയിലെ ചേളന്നൂർ മേഖലയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ലോഡ്ജിൽ നിന്ന് ലഹരിമരുന്നുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. തലക്കുളത്തൂർ പട്ടർപാലം സ്വദേശിയായ സഗേഷ് (35) ആണ് അറസ്റ്റിലായത്.
ഇയാളുടെ കൈവശം നിന്ന് 11.78 ഗ്രാം മെത്താംഫെറ്റമിൻ കണ്ടെടുത്തു. സംസ്ഥാനവ്യാപകമായി നടപ്പിലാക്കി വരുന്ന ‘ഓപ്പറേഷൻ തണ്ടർ’ പദ്ധതിയുടെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് നടപടി ഉണ്ടായത്.
ചേളന്നൂർ എക്സൈസ് റേഞ്ച് ഉദ്യോഗസ്ഥരും കോഴിക്കോട് ഡെപ്യൂട്ടി കമ്മിഷണറുടെ സ്പെഷൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതി വലയിലായത്. ഇയാൾക്കെതിരെ എൻഡിപിഎസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പിടിയിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി. എക്സൈസ് ഇൻസ്പെക്ടർ എ.പി.ദിപീഷ്, എഇഐ(ജി)മാരായ കെ.കെ.റഫീഖ്, സബീറലി, സിഇഒമാരായ സുജിൽ, ശ്യാം പ്രസാദ്, ഡിസി സ്ക്വാഡ് അംഗങ്ങളായ ജിത്തു, അജിത്ത്, അഷിൽദ്, ഡ്രൈവർ ഷിതിൻ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

