കർണാടക ഉപമുഖ്യമന്ത്രി **ഡി.കെ. ശിവകുമാർ** പൊതുവേദിയിൽ വെച്ച് ആപ്പിൾ കടിച്ച ശേഷം അനുയായികൾക്ക് എറിഞ്ഞുകൊടുത്ത ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു.
**ബെംഗളൂരു സൗത്ത്** ജില്ലയിലെ **കനകപുര**, **ഹാരോഹള്ളി**യിൽ **ഞായറാഴ്ച** നടന്ന പൊതുയോഗത്തിനിടെയായിരുന്നു വിവാദമായ സംഭവം നടന്നത്. ചുമതലയേറ്റെടുത്ത ശേഷം അദ്ദേഹത്തെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ചടങ്ങിൽ, ക്രെയിൻ ഉപയോഗിച്ചാണ് കൂറ്റൻ ആപ്പിൾ മാലകൾ അദ്ദേഹത്തിന് അണിയിച്ചത്.
ഇതിനിടയിൽ മാലയിൽനിന്ന് രണ്ട് ആപ്പിളുകൾ അടർത്തിയെടുത്ത **ഡി.കെ. ശിവകുമാർ**, അവ പാതി കടിച്ച ശേഷം തന്റെ അനുയായികൾക്ക് നേരെ എറിഞ്ഞുകൊടുക്കുകയായിരുന്നു.
ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കടുത്ത വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്ന് ഉയരുന്നത്. സംഭവത്തിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷമായ ബി.ജെ.പി രംഗത്തെത്തി.
“നിങ്ങൾക്കു വോട്ടു നൽകിയവർക്കു നേരേ കടിച്ച ആപ്പിൾ എറിയുന്നത് തമാശയല്ല. അത് കോൺഗ്രസിന്റെ മാനസികാവസ്ഥയുടെ പ്രതിഫലനമാണ്.” എന്ന് ബി.ജെ.പി തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടിലൂടെ പ്രതികരിച്ചു.
കൂടാതെ, “ബഹുമാനം കാട്ടേണ്ടതു വാക്കുകളിലൂടെയല്ല, പ്രവൃത്തിയിലൂടെയാണ്. പൊതുജനം നിങ്ങളുടെ ദയയ്ക്കു യാചിക്കുന്നവരല്ല.
അവർക്കു ബഹുമാനമാണ് വേണ്ടത്. ബഹുമാനത്തിനു പകരം ധാർഷ്ട്യം കാട്ടിയാൽ അവരും അങ്ങനെ പ്രതികരിക്കും” എന്നും ബി.ജെ.പി വിമർശനം ഉന്നയിച്ചു.
അതേസമയം, അനുയായികൾ പ്രസാദമായി ആപ്പിൾ ആവശ്യപ്പെട്ടതുകൊണ്ടാണ് അദ്ദേഹം കടിച്ച ശേഷം നൽകിയതെന്നും, അതൊരു സ്നേഹപ്രകടനമാണെന്നും ചൂണ്ടിക്കാട്ടി ഡി.കെ. ശിവകുമാറിനെ അനുകൂലിച്ചും ചിലർ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിട്ടുണ്ട്.
ഇതിനെതിരെയും ശക്തമായ വാദപ്രതിവാദങ്ങൾ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

