തമിഴ്നാട്ടിൽ സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി പുതിയ പ്രത്യേക സേനയ്ക്ക് തുടക്കമായി. സിങ്കപ്പെൺപ്പടൈ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് മുഖ്യമന്ത്രി സി ജോസഫ് വിജയ് നാടിന് സമർപ്പിച്ചു.
സേനയുടെ പ്രവർത്തനങ്ങൾക്കായി തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളും ഔദ്യോഗിക ഹോളോഗ്രാമും അദ്ദേഹം ചടങ്ങിൽ പുറത്തിറക്കി. സംസ്ഥാനത്ത് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
“സ്ത്രീകളെ ഉപദ്രവിക്കുന്നവരെ വെറുതെ വിടില്ലെന്ന്” അദ്ദേഹം മുന്നറിയിപ്പ് നൽകി. സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണം മുൻനിർത്തിയാണ് സിങ്കപ്പെൺപ്പടൈ രൂപീകരിച്ചിരിക്കുന്നത്.
സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സമൂഹത്തിൽ വലിയ മാനസിക പ്രയാസങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നും, ഇത്തരം കുറ്റകൃത്യങ്ങൾക്ക് പ്രധാന കാരണം ലഹരി വസ്തുക്കളുടെ ഉപയോഗമാണെന്നും മുഖ്യമന്ത്രി നിരീക്ഷിച്ചു. ലഹരിയുടെ വേരറുക്കാൻ ശക്തമായ നടപടികൾ അനിവാര്യമാണെന്നും, സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ ഓരോ വ്യക്തിയും ഉത്തരവാദിത്തത്തോടെ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

