നെയ്യാറ്റിൻകര ദേവസ്വം ഗ്രൂപ്പിന് കീഴിലുള്ള വിവിധ ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ കാണാതായ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. സ്വർണാഭരണങ്ങൾ, വെള്ളി ആഭരണങ്ങൾ, സ്വർണക്കട്ടകൾ എന്നിവയാണ് നഷ്ടമായിരിക്കുന്നത്.
പ്രസ്തുത ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ സുരക്ഷിതമായി സൂക്ഷിച്ചിരുന്നത് പാറശ്ശാല മഹാദേവക്ഷേത്രത്തിലെ ലോക്കറിലായിരുന്നു. എന്നാൽ, തിരുവാഭരണ കമ്മീഷൻ നടത്തിയ പരിശോധനയിൽ ലോക്കറിൽ നിന്ന് ആഭരണങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണറുടെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ആഭരണങ്ങളാണ് സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് അപ്രത്യക്ഷമായത്. ഈ ഗുരുതരമായ കൃത്യവിലോപം തിരുവാഭരണ കമ്മീഷണർ നടത്തിയ വിശദമായ പരിശോധനയിലാണ് പുറത്തുവന്നത്.
സംഭവവുമായി ബന്ധപ്പെട്ട് തിരുവാഭരണ കമ്മീഷണർ നെയ്യാറ്റിൻകര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർക്ക് റിപ്പോർട്ട് കൈമാറി. ഈ റിപ്പോർട്ടിന്റെ പകർപ്പ് 24-ാം തീയതി ലഭിച്ചതോടെയാണ് ഔദ്യോഗിക നടപടികൾ വേഗത്തിലായത്.
ക്ഷേത്രസ്വത്തുക്കളുടെ സംരക്ഷണത്തിലുണ്ടായ സുരക്ഷാ വീഴ്ച ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

