പാനിപൂരി കഴിക്കാൻ ആഗ്രഹമുണ്ടെങ്കിലും എരിവും മധുരവും ഒരേസമയം കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ടുന്നവർക്ക് പ്രചോദനമേകുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ടെൻസിങ് സെൽഡൻ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ച വീഡിയോയാണ് കാഴ്ചക്കാരിൽ കൗതുകമുണർത്തുന്നത്.
സിക്കിം സ്വദേശിയായ ഈ പെൺകുട്ടിയുടെ വീഡിയോ അവളുടെ അമ്മയാണ് കൈകാര്യം ചെയ്യുന്നത്. പാനിപൂരി സ്റ്റാളിന് മുന്നിൽ നിൽക്കുന്ന കുട്ടി തന്റെ കൈവശമുള്ള മിഠായിയും പാനിപൂരിയും ഒരേസമയം കഴിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
‘മധുരമാണോ എരിവാണോ വേണ്ടതെന്ന് തീരുമാനിക്കാൻ കഴിയുന്നില്ല, അതുകൊണ്ട് ഞാൻ ഒരേ സമയം രണ്ടും കഴിക്കുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പ്രത്യക്ഷപ്പെട്ടത്. പാനിപൂരി വായിലേക്ക് വെക്കുന്നതിന് തൊട്ടുമുമ്പ് കയ്യിലിരുന്ന മിഠായി നുണയുകയും, നിമിഷങ്ങൾക്കുള്ളിൽ പാനിപൂരി കഴിക്കുകയും ചെയ്യുന്ന കുട്ടിയുടെ ശൈലി ഏവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.
വീഡിയോയിൽ ‘മൾട്ടിടാസ്കിങ് ലെവൽ’ എന്ന വാചകവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിച്ചതോടെ നിരവധി അഭിപ്രായങ്ങളാണ് ഉയരുന്നത്.
കുട്ടിയുടെ ഈ കഴിവ് കണ്ട് അത്ഭുതം പ്രകടിപ്പിക്കുന്നവരും, ഇത്തരമൊരു പരീക്ഷണം തങ്ങളും ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്നവരും നിരവധിയാണ്. സവിശേഷമായ രീതിയിൽ ഭക്ഷണം കഴിക്കുന്ന കുട്ടിയുടെ വീഡിയോ ഇതിനകം തന്നെ നിരവധി പേരാണ് കണ്ടുകഴിഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

