ഫുട്ബോൾ ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച് പ്രമുഖ ടീമുകൾ. നോർത്തേൺ അയർലന്റിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് വിജയം വരിച്ചത്.
മൈക്കിൽ ഒലീസേയുടെ തകർപ്പൻ ഹാട്രിക് പ്രകടനമാണ് ഫ്രാൻസിന് അനായാസ ജയം സമ്മാനിച്ചത്. മത്സരത്തിന്റെ 43, 49, 75 മിനിറ്റുകളിൽ മൈക്കിൽ ഒലീസേ എതിർവല കുലുക്കി.
64-ാം മിനുറ്റിൽ പാട്രിക് കെല്ലിയാണ് നോർത്തേൺ അയർലന്റിനായി ആശ്വാസ ഗോൾ കണ്ടെത്തിയത്. മറ്റൊരു മത്സരത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ നെതർലന്റ്സും വിജയം രേഖപ്പെടുത്തി.
ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ഡച്ച് പടയുടെ ജയം. കോഡി ഗഗ്പോയാണ് നെതർലന്റിനായി ഇരട്ട
ഗോളുകൾ നേടിയത്. മത്സരത്തിന്റെ 87-ാം മിനുറ്റിൽ ഗൂസ് ടിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായെങ്കിലും നെതർലന്റ് ലീഡ് നിലനിർത്തുകയായിരുന്നു.
ഉസ്ബെക്കിസ്ഥാന്റെ ഏക ഗോൾ ഇഗോർ സെർഗീവ് നേടി. അർജന്റീനയുടെ നിർണായക മത്സരം ലോകകപ്പിന് മുൻപുള്ള അവസാന സന്നാഹമത്സരത്തിൽ അർജന്റീന നാളെ ഐസ്ലൻഡിനെ നേരിടും.
ഇന്ത്യൻ സമയം രാവിലെ ആറരയ്ക്കാണ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. പരിക്കിൽ നിന്ന് മുക്തനായ നായകൻ ലിയോണൽ മെസ്സി ടീമിൽ മടങ്ങിയെത്തുമെന്നാണ് സൂചനകൾ.
ഹോണ്ടുറാസിനെതിരെ ഞായറാഴ്ച നടന്ന മത്സരത്തിൽ മെസ്സി കളിച്ചിരുന്നില്ല. ഈമാസം പതിനേഴിന് അൾജീരിയയ്ക്ക് എതിരെയാണ് നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയുടെ ആദ്യ ലോകകപ്പ് മത്സരം.
അതേസമയം, പോർച്ചുഗലും ഇംഗ്ലണ്ടും നാളെ സന്നാഹ മത്സരങ്ങളിൽ ഇറങ്ങുന്നുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന പോർച്ചുഗൽ നൈജീരിയയെയും, ഇംഗ്ലണ്ട് കോസ്റ്റാറിക്കയെയും നേരിടും.
ഈമാസം പതിനേഴിന് കോംഗോയ്ക്ക് എതിരെയാണ് പോർച്ചുഗലിന്റെ ആദ്യ മത്സരം. പതിനെട്ടിന് ക്രോയേഷ്യയുമായാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പിലെ ആദ്യ പോരാട്ടം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

