വയനാട് ജില്ലയിലെ മാർ ബസേലിയോസ് കോളിയാടി സ്കൂളിൽ രണ്ട് വിദ്യാർത്ഥികൾക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പനി, ഛർദ്ദി, വയറിളക്കം തുടങ്ങിയ ശാരീരിക അസ്വസ്ഥതകളുമായി 339 വിദ്യാർത്ഥികളാണ് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത്.
രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചവരിൽ നിന്നും ശേഖരിച്ച 21 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ നിന്നാണ് നാലര വയസ്സുള്ള ആൺകുട്ടിക്കും അഞ്ച് വയസ്സുള്ള പെൺകുട്ടിക്കും രോഗം സ്ഥിരീകരിച്ചത്. നിലവിൽ 60 വിദ്യാർത്ഥികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്.
കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.
രോഗബാധിതരുമായി അടുത്തിടപഴകിയവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം നിർദ്ദേശിച്ചിട്ടുണ്ട്. വിഷയത്തിൽ അടിയന്തര ഇടപെടലിന്റെ ഭാഗമായി നാളെ ആരോഗ്യവകുപ്പ് മന്ത്രി വയനാട് ജില്ല സന്ദർശിക്കും.
രാവിലെ ടി സിദ്ദീഖ് എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

