പരീക്ഷാ ക്രമക്കേടുകൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ പ്രക്ഷോഭം ശക്തമാക്കാൻ ഇന്ത്യാ സഖ്യം തീരുമാനിച്ചു. ഡൽഹിയിൽ ചേർന്ന സഖ്യനേതാക്കളുടെ ഉന്നതതല യോഗത്തിന് ശേഷം എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ മാധ്യമങ്ങളോട് സംസാരിച്ചു.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ ഉടൻ രാജി വയ്ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിവാദമായ പരീക്ഷാ ക്രമക്കേടുകളിൽ സുപ്രീം കോടതിയുടെ ഇടപെടൽ തേടി ചീഫ് ജസ്റ്റിസിന് കത്തയക്കാൻ യോഗം തീരുമാനിച്ചിട്ടുണ്ട്.
രാജ്യത്തെ നിലവിലെ സാമ്പത്തിക സാഹചര്യം, രൂക്ഷമായ വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകർ നേരിടുന്ന പ്രതിസന്ധികൾ എന്നിവ ചർച്ച ചെയ്യാനായി കേന്ദ്രസർക്കാർ ഉടൻ സർവകക്ഷി യോഗം വിളിച്ചുചേർക്കണമെന്നും പ്രതിപക്ഷ നേതാക്കൾ ആവശ്യപ്പെട്ടു. ഇന്ന് ഡൽഹിയിൽ നടന്ന യോഗത്തിൽ 25 പാർട്ടികളുടെ പ്രതിനിധികൾ പങ്കെടുത്തു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ യോഗത്തിൽ സന്നിഹിതരായിരുന്നു. രണ്ട് മാസത്തിലൊരിക്കൽ ഇത്തരം യോഗങ്ങൾ ചേർന്ന് വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങൾ ഏകോപിപ്പിക്കാനും സഖ്യം തീരുമാനിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

