പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ നിർണ്ണായക രാഷ്ട്രീയ നീക്കങ്ങൾ. പാർട്ടിയിൽ നിന്ന് രാജിവെച്ച മുതിർന്ന നേതാവും രാജ്യസഭാംഗവുമായ സുഖേന്ദു ശേഖർ റായി ബിജെപി നേതാവ് ഭുപേന്ദർ യാദവിൻ്റെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.
പാർട്ടിയിൽ ഉടലെടുത്ത ആഭ്യന്തര പ്രതിസന്ധികൾക്കിടെയാണ് ഈ കൂടിക്കാഴ്ചയെന്നത് ശ്രദ്ധേയമാണ്. സുഖേന്ദു ശേഖർ റായിക്ക് പുറമെ, തൃണമൂൽ കോൺഗ്രസ് വിട്ട
ശർമിള സർക്കാർ, പ്രസുൺ ബാനർജി, ജഗദീഷ് ബാസുനിയ, കാളിപാഗ സോറെൻ, അരുപ് ചക്രബർത്തി എന്നീ ലോക്സഭ എംപിമാരും ഭുപേന്ദർ യാദവിനെ സന്ദർശിച്ചവരുടെ കൂട്ടത്തിലുണ്ട്. ബിജെപി നേതാവ് സുവേന്ദു അധികാരിയുമായും വിമത എംപിമാർ ചർച്ചകൾ നടത്തിയിട്ടുണ്ട്.
എംപി സ്ഥാനം രാജിവെക്കുന്നത് ഉൾപ്പെടെയുള്ള തുടർനടപടികളെക്കുറിച്ചാണ് ചർച്ചകൾ നടന്നതെന്നാണ് വിവരം. മമത ബാനർജി ഔദ്യോഗിക ആവശ്യങ്ങൾക്കായി ദില്ലിയിൽ തുടരുന്നതിനിടയിലാണ് പാർലമെന്റിലെത്തി സുഖേന്ദു ശേഖർ റായി തന്റെ രാജിക്കത്ത് സമർപ്പിച്ചത്.
നേരത്തെ തന്നെ നിയമസഭയിലെ പ്രതിസന്ധികൾ പാർലമെന്റിലേക്കും വ്യാപിക്കുമെന്ന് സുഖേന്ദു ശേഖർ റായി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ബിജെപിയിൽ ചേരാനുള്ള ക്ഷണം നിരസിച്ചതായാണ് രാജിക്ക് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

