തിരുവനന്തപുരത്ത് നടന്ന പാർട്ടി സെക്രട്ടേറിയറ്റ് യോഗത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം സംബന്ധിച്ച വിശദമായ അവലോകനം നടന്നു. തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച സെക്രട്ടേറിയറ്റ് റിപ്പോർട്ടിലാണ് പാർട്ടി ഗൗരവകരമായ ആത്മവിമർശനം നടത്തിയിരിക്കുന്നത്.
വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാൻ തയ്യാറായില്ലെന്നത് തെറ്റായ തീരുമാനമായിരുന്നുവെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. കൂടാതെ, തളിപ്പറമ്പ് മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയം പിഴവായിരുന്നുവെന്നും സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട
വിഷയങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തേണ്ടിയിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചത് പരിപാടിയുടെ ശോഭ കെടുത്തിയെന്നും പാർട്ടി വിലയിരുത്തുന്നു.
തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിച്ചത് ഏകകണ്ഠമായാണെന്ന് വ്യക്തമാക്കിയ റിപ്പോർട്ടിൽ, പാർട്ടിയിൽ അടിയന്തരമായി നടപ്പിലാക്കേണ്ട പ്രായോഗിക തിരുത്തൽ നടപടികളെക്കുറിച്ചും സൂചന നൽകുന്നുണ്ട്.
ഈ നടപടികൾ പൂർത്തിയാക്കാൻ മൂന്ന് മാസത്തെ സാവകാശം ആവശ്യമാണെന്ന് പാർട്ടി നേതൃത്വം അറിയിച്ചു. വരും ദിവസങ്ങളിൽ കീഴ്ഘടകങ്ങളിൽ വിഷയം സംബന്ധിച്ച ഒരു റൗണ്ട് ചർച്ച കൂടി നടക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

