നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന് പിന്നില്‍ വ്യക്തമായ ഭരണവിരുദ്ധ വികാരം പ്രതിഫലിച്ചിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സമിതിയുടെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പ് തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് പാര്‍ട്ടി ഇക്കാര്യം സമ്മതിച്ചത്.
പത്ത് വര്‍ഷമായി തുടരുന്ന ഭരണത്തിന്റെ ഭാഗമായി സംഘടനാ സംവിധാനത്തില്‍ വലിയ മുരടിപ്പ് പ്രകടമാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഭരണപരമായ വീഴ്ചകള്‍
സര്‍ക്കാരിന്റെ ചില ഭരണനടപടികളോട് ജനങ്ങള്‍ക്ക് ശക്തമായ എതിര്‍പ്പുണ്ടായിരുന്നുവെന്നും, ഇതാണ് വോട്ടെടുപ്പില്‍ തിരിച്ചടിയായതെന്നും പാര്‍ട്ടി നിരീക്ഷിക്കുന്നു.
ഭരണമാറ്റം വേണമെന്ന ചിന്താഗതി ജനങ്ങളില്‍ പ്രബലമായിരുന്നു. തുടര്‍ഭരണത്തിന്റെ ക്ഷീണം സംഘടനയെ ബാധിച്ചെന്നും, പല വിഭാഗങ്ങളും പാര്‍ട്ടിയില്‍ നിന്നും അകന്നുപോയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തിരുത്തല്‍ പ്രക്രിയയുടെ ഭാഗമായി വരുംദിവസങ്ങളില്‍ സംസ്ഥാന പ്ലീനം വിളിച്ചുചേര്‍ക്കാന്‍ സാധ്യതയുണ്ട്. കൂട്ടായ ഉത്തരവാദിത്തം
തിരഞ്ഞെടുപ്പ് പരാജയം ഏതെങ്കിലും വ്യക്തികളില്‍ മാത്രം കെട്ടിവെക്കേണ്ട
ഒന്നല്ലെന്നും, ഇത് നേതൃത്വത്തിന്റെ കൂട്ടായ വീഴ്ചയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. പാര്‍ട്ടി സ്വയം വിമര്‍ശനപരമായി കാര്യങ്ങളെ സമീപിക്കണമെന്നും, തിരുത്താന്‍ തയ്യാറാകാത്തവരെ തിരുത്തണമെന്നും നേതൃത്വം കര്‍ശന നിര്‍ദ്ദേശം നല്കുന്നു.
വോട്ടുബാങ്കിലെ ചോര്‍ച്ചയും ബിജെപിയുടെ വളര്‍ച്ചയും
2016, 2021 തിരഞ്ഞെടുപ്പുകളില്‍ ലഭിച്ചതുപോലെ ക്രിസ്ത്യന്‍, മുസ്ലീം വിഭാഗങ്ങളില്‍ നിന്നുള്ള അധിക വോട്ടുകള്‍ ഇത്തവണ ലഭിച്ചില്ലെന്ന് പാര്‍ട്ടി കണക്കാക്കുന്നു. ഭൂരിപക്ഷ വിഭാഗത്തിന്റെ വോട്ടുകളിലും വിചാരിച്ചത്ര മുന്നേറ്റം ഉണ്ടാക്കാനായില്ല.
ബിജെപിയുടെ വളര്‍ച്ച ഗൗരവകരമായ വിഷയമാണെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. മൂന്ന് സീറ്റുകളില്‍ വിജയിച്ചതിന് പുറമെ ആറിടത്ത് രണ്ടാം സ്ഥാനത്തെത്തിയത് അപകടകരമായ പ്രവണതയായാണ് സിപിഐഎം കാണുന്നത്.
ഒറ്റപ്പെട്ട തിരുത്തലുകള്‍ കൊണ്ട് കാര്യമില്ലെന്നും, എല്ലാ തലങ്ങളിലും അടിമുടി മാറ്റങ്ങള്‍ അനിവാര്യമാണെന്നും റിപ്പോര്‍ട്ട് അടിവരയിടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

