മലയാള സിനിമയിൽ ഹാസ്യസാമ്രാട്ടായും പിന്നീട് ഗൗരവകരമായ വേഷങ്ങളിലൂടെ മികച്ച നടനായും മാറിയ സലിം കുമാർ എന്ന കലാകാരന്റെ ജീവിതം പ്രതിസന്ധികൾ നിറഞ്ഞതായിരുന്നു. അഭിനയിക്കാൻ അറിയില്ലെന്നു പറഞ്ഞ് ഒരു സിനിമാ സെറ്റിൽ നിന്ന് പുറത്താക്കപ്പെട്ട
അതേ വ്യക്തി, പിൽക്കാലത്ത് ഇന്ത്യയിലെ ഏറ്റവും മികച്ച നടനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കി ചരിത്രം കുറിച്ചു. സിനിമയിൽ എത്തണമെന്ന ആഗ്രഹം ബാല്യത്തിൽ അമ്മയോടും അടുത്ത രണ്ടു മൂന്ന് സുഹൃത്തുക്കളോടും മാത്രമാണ് അദ്ദേഹം പങ്കുവെച്ചിരുന്നത്.
എന്നാൽ അന്ന് അവർ നൽകിയ മറുപടികൾ തന്നെ അങ്ങേയറ്റം വേദനിപ്പിച്ചുവെന്ന് സലിം പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്. “കറുത്തിട്ട് എല്ലുകൾ ഉന്തി, കവിൾ കുഴിഞ്ഞ്, രണ്ടു മത്തങ്ങക്കണ്ണുകളുമായി നടക്കുന്ന ഞാൻ പ്രേംനസീർ, മമ്മൂട്ടി, റഹ്മാൻ തുടങ്ങിയ സുന്ദരന്മാർ വിരാജിക്കുന്ന ഒരിടത്തേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചാൽ, അതിൽ ഞാൻ അപമാനിതനായാൽ തെറ്റു പറനാനാവില്ല.
അതിനാൽ സിനിമാനടൻ എന്ന മോഹത്തെ വക്കീൽകോട്ട് പുതപ്പിച്ചു. വക്കീലിനു ലുക്ക് വേണ്ടല്ലോ.
ബുദ്ധി മതി. വക്കീൽ ആവുക എന്ന ആഗ്രഹം പറയുമ്പോൾ ആരും എന്നെ അപമാനിച്ചിട്ടില്ല.” അദ്ദേഹം ഓർക്കുന്നു.
ജീവിതസാഹചര്യം മൂലം മംഗലാപുരത്ത് ബോട്ട് മെക്കാനിക്കായി ജോലി നോക്കിയെങ്കിലും ആരോഗ്യപ്രശ്നങ്ങൾ കാരണം നാട്ടിലേക്ക് മടങ്ങേണ്ടി വന്നു. തുടർന്ന് എറണാകുളം മഹാരാജാസ് കോളജിൽ പഠിക്കണമെന്ന മോഹം അദ്ദേഹം സാക്ഷാത്കരിച്ചു.
1993-ലെ സർവകലാശാല യുവജനോത്സവത്തിൽ മിമിക്രിയിൽ ഒന്നാം സ്ഥാനം നേടിയത് അദ്ദേഹത്തിന്റെ കരിയറിലെ വഴിത്തിരിവായി. അന്ന് പ്രകടനം കണ്ട
കെ.എസ് പ്രസാദ് അദ്ദേഹത്തെ കലാഭവനിലേക്ക് ക്ഷണിച്ചു. തൃപ്രയാറ്റിൽ നടന്ന ഒരു മിമിക്രി പരിപാടിയാണ് അദ്ദേഹത്തിന് സിനിമാലോകത്തേക്ക് വഴി തുറന്നത്.
അന്ന് അവിടെയുണ്ടായിരുന്ന നാദിർഷയാണ് തിരക്കഥാകൃത്ത് റോബിൻ തിരുമലയോട് സലിം കുമാറിനെ ശുപാർശ ചെയ്തത്. അങ്ങനെ സിദ്ദിഖ് ഷമീർ സംവിധാനം ചെയ്ത ‘മഴവിൽ കൂടാരം’ എന്ന ചിത്രത്തിൽ വേഷം ലഭിച്ചെങ്കിലും, സെറ്റിലെ അനുഭവങ്ങൾ വേദനിപ്പിക്കുന്നതായിരുന്നു.
എങ്കിലും 1996 സെപ്റ്റംബർ 14-ന് അദ്ദേഹം സുനിതയെ വിവാഹം കഴിച്ചു. ‘നീ വരുവോളം’ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ച് സഹപ്രവർത്തകരിൽ നിന്ന് നേരിട്ട
അവഹേളനങ്ങളും സിനിമയിൽ നിന്ന് ഒഴിവാക്കപ്പെട്ടതും അദ്ദേഹത്തെ തളർത്തി. എങ്കിലും പിന്മാറാൻ അദ്ദേഹം തയ്യാറായില്ല.
കമൽ സംവിധാനം ചെയ്ത ‘ഗ്രാമഫോൺ’ എന്ന ചിത്രത്തിലെ തബല ഭാസ്കരൻ എന്ന കഥാപാത്രം അദ്ദേഹത്തെ ഗൗരവമുള്ള നടനായി മാറ്റാൻ സഹായിച്ചു. തുടർന്ന് ലാൽജോസ് സംവിധാനം ചെയ്ത ‘അച്ഛനുറങ്ങാത്ത വീട്’ അദ്ദേഹത്തിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലായി.
ആ ചിത്രത്തിലെ സാമുവൽ എന്ന വേഷം അദ്ദേഹത്തിന് മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം നേടിക്കൊടുത്തു. തുടർന്ന് ‘ആദാമിന്റെ മകൻ അബു’ എന്ന ചിത്രത്തിലൂടെ 2011-ൽ മികച്ച നടനുള്ള ദേശീയ പുരസ്കാരം സലിം കുമാർ തേടിയെത്തി.
പിന്നീട് 2012-ൽ മികച്ച ഹാസ്യനടനുള്ള പുരസ്കാരവും ലഭിച്ചു. മലയാള സിനിമയിൽ മികച്ച നടൻ, മികച്ച രണ്ടാമത്തെ നടൻ, മികച്ച ഹാസ്യനടൻ എന്നീ മൂന്നു പുരസ്കാരങ്ങളും നേടുന്ന ആദ്യ വ്യക്തിയായി അദ്ദേഹം മാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

