സ്മാർട്ട്ഫോൺ വിപണിയിൽ നിന്നും വൺപ്ലസ് പിൻവാങ്ങുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെ, കമ്പനിയുടെ പുതിയ മോഡലായ വൺപ്ലസ് 16 (OnePlus 16) പുറത്തിറങ്ങുന്നുവെന്ന വാർത്തകൾ സാങ്കേതികലോകത്ത് ചർച്ചയാകുന്നു. വിപണിയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കിക്കൊണ്ട് ഒക്ടോബറോടെ വിപണിയിലെത്തുമെന്ന് കരുതുന്ന ഈ പുതിയ ഫോണിന്റെ സവിശേഷതകൾ ഏറെ ശ്രദ്ധേയമാണ്.
ഡിസ്പ്ലേ സാങ്കേതികവിദ്യയിൽ വലിയ മുന്നേറ്റത്തിനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ മിക്ക സ്മാർട്ട്ഫോണുകളും 120Hz റിഫ്രഷ് റേറ്റ് നൽകുമ്പോൾ, വൺപ്ലസ് 16 മോഡലിൽ 240Hz അല്ലെങ്കിൽ 165Hz റിഫ്രഷ് റേറ്റ് ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗെയിമിംഗ് പ്രേമികൾക്ക് ഏറെ പ്രയോജനകരമാകുന്ന ഈ സംവിധാനത്തിനൊപ്പം ക്വാൽകോം സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 6 പ്രോ (Qualcomm Snapdragon 8 Elite Gen 6 Pro) ചിപ്സെറ്റും ഈ ഫോണിൽ ഉൾപ്പെടുത്തിയേക്കും. ക്യാമറ വിഭാഗത്തിലും ശ്രദ്ധേയമായ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.
200 മെഗാപിക്സൽ സൂം ക്യാമറയും 3x പെരിസ്കോപ്പ് ലെൻസും ഈ ഹാൻഡ്സെറ്റിന്റെ പ്രധാന ആകർഷണമായിരിക്കും. ഫോട്ടോഗ്രാഫിയിൽ മികച്ച നിലവാരം പുലർത്താൻ ഈ സംവിധാനം സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ബാറ്ററി ശേഷിയുടെ കാര്യത്തിൽ വിപണിയിലെ മുൻനിര കമ്പനികളെ അമ്പരപ്പിക്കുന്ന നീക്കമാണ് വൺപ്ലസ് നടത്തുന്നത്. 9,000mAh ശേഷിയുള്ള ഭീമൻ ബാറ്ററിയാകും ഈ ഫോണിലുണ്ടാവുക.
സാംസങ് ഗാലക്സി S26 അൾട്ര (Samsung Galaxy S26 Ultra), ഐഫോൺ 17 പ്രോ (iPhone 17 Pro) എന്നിവയെ അപേക്ഷിച്ച് വളരെ ഉയർന്ന ബാറ്ററി ശേഷിയാണിത്. ഇത് സാധാരണ ഉപയോക്താക്കൾക്ക് മൂന്നോ നാലോ ദിവസത്തെയും, ഹെവി യൂസേഴ്സിന് രണ്ട് ദിവസത്തെയും തുടർച്ചയായ ഉപയോഗം ഉറപ്പുനൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
മുൻനിര സ്മാർട്ട്ഫോൺ വിപണിയിൽ വൺപ്ലസ് ഒരു ‘പവർഹൗസ്’ തന്നെയായിരിക്കും വൺപ്ലസ് 16 എന്നതിലൂടെ തെളിയിക്കുന്നത്. ഔദ്യോഗികമായ കൂടുതൽ വിവരങ്ങൾ വരും മാസങ്ങളിൽ പുറത്തുവരുമെന്നാണ് സാങ്കേതിക ലോകം പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

