ചെസ്സ് ലോകത്ത് പുതിയ ചരിത്രം കുറിച്ച് ഇന്ത്യൻ താരം ആർ. പ്രഗ്നാനന്ദ.
നോർവെ ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജേതാവാകുന്ന ആദ്യ ഇന്ത്യൻ താരമെന്ന സുവർണ്ണ നേട്ടമാണ് 20 വയസ്സുകാരനായ ഈ ഗ്രാൻഡ് മാസ്റ്റർ സ്വന്തമാക്കിയിരിക്കുന്നത്. ആകെ 18 പോയിന്റുകൾ നേടിയാണ് പ്രഗ്നാനന്ദ കിരീടം ഉറപ്പിച്ചത്.
ടൂർണമെന്റിന്റെ ഫൈനൽ റൗണ്ടിൽ ജർമ്മനിയുടെ വിൻസെന്റ് കെയ്മറെ പരാജയപ്പെടുത്തിയാണ് പ്രഗ്നാനന്ദ തന്റെ ആധിപത്യം തെളിയിച്ചത്. ടൂർണമെന്റിന്റെ തുടക്കത്തിൽ അല്പം പിന്നിലായിരുന്നെങ്കിലും, പിന്നീട് നടന്ന നാല് മത്സരങ്ങളിലും തുടർച്ചയായി വിജയം കൈവരിച്ചാണ് താരം കിരീടത്തിലേക്ക് കുതിച്ചത്.
ഈ നേട്ടത്തിലൂടെ ഇന്ത്യൻ ചെസ്സ് ഇതിഹാസം വിശ്വനാഥൻ ആനന്ദ്, നിലവിലെ ലോക ചാമ്പ്യൻ ഡി ഗുകേഷ് എന്നിവരെയെല്ലാം പിന്നിലാക്കാൻ പ്രഗ്നാനന്ദയ്ക്ക് സാധിച്ചു. നോർവെ ചെസ്സിൽ പ്രഗ്നാനന്ദയുടെ രണ്ടാമത്തെ മാത്രം പങ്കാളിത്തമാണിത്.
ടൂർണമെന്റിനിടയിൽ ലോക ഒന്നാം നമ്പർ താരമായ മാഗ്നസ് കാൾസനെ രണ്ടുതവണ പരാജയപ്പെടുത്തിയത് പ്രഗ്നാനന്ദയുടെ പ്രകടനത്തിന് തിളക്കമേറ്റി. ക്ലാസിക്കൽ ചെസ്സിൽ കാൾസനെ രണ്ടുതവണ തോൽപ്പിക്കുക എന്നത് ഏതൊരു താരവും ആഗ്രഹിക്കുന്ന അപൂർവ്വ നേട്ടമായാണ് ചെസ്സ് ലോകം വിലയിരുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

