കൊട്ടാരക്കര: പുലമൺ റെയിൽബോ നഗർ റസിഡന്റ്സ് അസോസിയേഷന്റെ 13-ാമത് കുടുംബസംഗമം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. കൊട്ടാരക്കര എസ്എച്ച്ഒ ജിജുകുമാർ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
അസോസിയേഷൻ പ്രസിഡന്റ് ഡോ. ഷിജു മാത്യൂ അധ്യക്ഷത വഹിച്ച യോഗത്തിൽ വാർഡ് മെമ്പർ ബൈജു ജോൺ, പി.
ജോൺ, ആർ. പ്രസാദ്, ജി.
രമാകുമാരിയമ്മ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചടങ്ങിൽ വിദ്യാഭ്യാസ മേഖലയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ ആദരിച്ചു.
എസ്എസ്എൽസി, സിബിഎസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് മൊമന്റോകൾ സമ്മാനിച്ചു. കൂടാതെ, സാമ്പത്തികമായി പ്രയാസം അനുഭവപ്പെടുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ സ്കൂൾ കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
വാർഡ് മെമ്പർ ബൈജു ജോണിനെ ചടങ്ങിൽ പ്രത്യേകമായി ആദരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

