തൃശൂർ: സംസ്ഥാന സർക്കാർ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിലെ നിർദേശങ്ങൾക്കെതിരെ പരസ്യ വിയോജിപ്പുമായി യുവജന ക്ഷേമ മന്ത്രി ഒ.ജെ. ജനീഷ് രംഗത്ത്.
പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ എന്ന പേരിൽ പെൻഷൻ പ്രായം ഉയർത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് മന്ത്രി വ്യക്തമാക്കി.
പെൻഷൻ പ്രായം ഉയർത്തിയ ചരിത്രമാണ് കഴിഞ്ഞ വർഷത്തേതെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ഇത് സംബന്ധിച്ച യൂത്ത് കോൺഗ്രസ് നിലപാടിൽ മാറ്റമില്ലെന്നും ആവർത്തിച്ചു. അതേസമയം, പുത്തൂർ സുവോളജിക്കൽ പാർക്ക് വനം വകുപ്പിൽ നിന്ന് സൂ വകുപ്പിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ലക്ഷ്യമിട്ട് ധവളപത്രത്തിൽ നിരവധി നിർദേശങ്ങളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. റവന്യൂ വരുമാനത്തിന്റെ 77 ശതമാനവും ശമ്പളത്തിനും പെൻഷനുമായി ചിലവാകുന്ന സാഹചര്യത്തിൽ, കേവലം ചെലവ് ചുരുക്കൽ കൊണ്ട് മാത്രം പ്രതിസന്ധി മറികടക്കാനാകില്ലെന്നാണ് വിലയിരുത്തൽ.
സ്വകാര്യ നിക്ഷേപങ്ങൾ പ്രോത്സാഹിപ്പിക്കുക, സഹകരണ മേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുക, വിരമിക്കൽ പ്രായം കേന്ദ്ര സർക്കാരിന് തുല്യമായി ഉയർത്തുക, ശമ്പള കമ്മീഷൻ പത്ത് വർഷത്തിലൊരിക്കലാക്കുക തുടങ്ങിയ നിർദേശങ്ങൾ ധവളപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശമ്പളം, പെൻഷൻ, വിരമിക്കൽ പ്രായം എന്നിവയുമായി ബന്ധപ്പെട്ട് കടുത്ത രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കേണ്ട
സമയമാണിതെന്നാണ് ധവളപത്രം സൂചിപ്പിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

