2023 സെപ്റ്റംബർ 26 തിങ്കളാഴ്ച രാവിലെ പതിവുപോലെ വീട്ടിൽ നിന്നിറങ്ങിയതാണ് ആലപ്പുഴ സ്വദേശിയായ ബിന്ദുമോൻ. മരണവീട്ടിൽ പോയി മടങ്ങിയെത്തിയ ശേഷം വസ്ത്രം മാറി പുറത്തേക്ക് പോയ ഇദ്ദേഹം പിന്നീട് തിരിച്ചെത്തിയില്ല.
ഏറെ വൈകിയിട്ടും മകനെ കാണാതായതോടെ വീട്ടുകാർ നടത്തിയ അന്വേഷണം വിഫലമാവുകയും, തുടർന്ന് ആലപ്പുഴ പോലീസിൽ പരാതി നൽകുകയും ചെയ്തു. പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണമാണ് ഒടുവിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളിലേക്ക് വഴിതുറന്നത്.
അന്വേഷണത്തിലെ നിർണായക വഴിത്തിരിവ് ആദ്യഘട്ടത്തിൽ സുഹൃത്തുക്കളെയും പരിചയക്കാരെയും കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം. ഇതിനിടെ, വാകത്താനം കൊട്ടാരത്തിൽക്കടവ് തോട്ടിൽ മീൻപിടുത്തക്കാർ കണ്ടെത്തിയ ബൈക്ക് ബിന്ദുമോന്റേതാണെന്ന് സ്ഥിരീകരിച്ചു.
മനഃപൂർവം ആരെങ്കിലും ബൈക്ക് തോട്ടിൽ താഴ്ത്തിയതാണെന്ന് വ്യക്തമായതോടെ അന്വേഷണം കോട്ടയത്തേക്ക് വ്യാപിപ്പിച്ചു. ബിന്ദുമോന്റെ ഫോൺ രേഖകൾ പരിശോധിച്ച പോലീസ്, അവസാനമായി വിളിച്ചത് മുത്തുകുമാറിനെയാണെന്നും അവസാന ടവർ ലൊക്കേഷൻ ചങ്ങനാശേരി പൂവത്താണെന്നും കണ്ടെത്തി.
പോലീസ് ചോദ്യം ചെയ്യാനായി വിളിച്ചതിന് പിന്നാലെ മുത്തുകുമാർ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയത് സംശയം ബലപ്പെടുത്തി. വീടിനുള്ളിൽ കണ്ടെത്തിയ മൃതദേഹം ചങ്ങനാശേരി എസി കോളനിയിലുള്ള മുത്തുകുമാറിന്റെ വീട്ടിൽ പോലീസ് സംഘം പരിശോധന നടത്തി.
അടുക്കളയോട് ചേർന്ന ചായ്പ്പിൽ സമീപകാലത്ത് നടന്ന നിർമാണ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ കോൺക്രീറ്റ് തറയ്ക്ക് താഴെ മൃതദേഹം കണ്ടെത്തി. രണ്ടടി താഴ്ചയിൽ മണ്ണിട്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം.
2023 സെപ്റ്റംബർ 26-ന് ബിന്ദുമോൻ മുത്തുകുമാറിന്റെ വീട്ടിലെത്തുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കൊലപാതകത്തിന്റെ പശ്ചാത്തലം തന്റെ ഭാര്യയുമായി ബിന്ദുമോന് ബന്ധമുണ്ടെന്ന മുത്തുകുമാറിന്റെ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കൃത്യമായ ആസൂത്രണത്തോടെ ബിന്ദുമോനെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സംഭവദിവസം വീട്ടിലുണ്ടായിരുന്ന മക്കളെ ബന്ധുവീട്ടിലേക്ക് പറഞ്ഞയച്ച ശേഷമാണ് മുത്തുകുമാർ സുഹൃത്തുക്കളായ വിപിൻ, ബിനോയ് എന്നിവരുമായി ചേർന്ന് മദ്യപിച്ചത്.
ബിന്ദുമോനെ മദ്യപിപ്പിച്ച് മയക്കിയ ശേഷം പ്രതികൾ കൊലപ്പെടുത്തി. കൊലപാതകത്തിന് ശേഷം മൃതദേഹം കുഴിച്ചുമൂടി.
സെപ്റ്റംബർ 28-ന് വീണ്ടും സ്ഥലത്തെത്തിയ പ്രതികൾ തറ കോൺക്രീറ്റ് ചെയ്ത് തെളിവ് നശിപ്പിച്ചു. അറസ്റ്റ് സംഭവത്തിൽ മുഖ്യപ്രതിയായ മുത്തുകുമാറിനെ കൂടാതെ വിപിൻ ബൈജു, ബിനോയ് മാത്യു, വരുൺ പി.
സണ്ണി എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. വിപിനെയും ബിനോയിയെയും കോയമ്പത്തൂരിൽ നിന്നാണ് പിടികൂടിയത്.
“വിളിച്ചു വരുത്തി അടിച്ചു കൊന്നതാ സാറേ… പുറത്തറിയാതിരിക്കാനാ കുഴിച്ചു മൂടിയത്…” എന്ന് പ്രതികൾ കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

