എടവണ്ണയിൽ മീൻപിടിക്കാൻ പോയ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശിയായ ഷാഹിൻ ആണ് മരണപ്പെട്ടത്.
സംഭവത്തെ തുടർന്ന് വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെ തിരച്ചിൽ ആരംഭിച്ചിരുന്നു. ഫയർഫോഴ്സ്, പൊലീസ്, വിവിധ സന്നദ്ധ സംഘടന പ്രവർത്തകർ, നാട്ടുകാർ എന്നിവർ സംയുക്തമായാണ് തിരച്ചിലിന് നേതൃത്വം നൽകിയത്.
മണിക്കൂറുകൾ നീണ്ട പരിശോധനയ്ക്കൊടുവിൽ രാത്രി 12 മണിയോടെയാണ് പുഴയിൽ നിന്നും മൃതദേഹം കണ്ടെത്താനായത്.
തുടർ നടപടികൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

