തമിഴ്നാട് ബിജെപി അധ്യക്ഷൻ കെ. അണ്ണാമലൈയുടെ രാഷ്ട്രീയ ഭാവി സംബന്ധിച്ച അഭ്യൂഹങ്ങൾ ശക്തമാകുന്നു.
തന്റെ രാഷ്ട്രീയ നിലപാടുകൾ സംബന്ധിച്ച അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ടുകൊണ്ട് അദ്ദേഹം നാളെ ഉച്ചയ്ക്ക് 12 മണിക്ക് ഔദ്യോഗിക പ്രഖ്യാപനം നടത്തും. സമൂഹമാധ്യമങ്ങളിലൂടെ തത്സമയം ജനങ്ങളുമായി സംവദിച്ചുകൊണ്ടായിരിക്കും അദ്ദേഹം തന്റെ തീരുമാനം അറിയിക്കുക.
കെ. അണ്ണാമലൈയുടെ സമീപകാല സോഷ്യൽ മീഡിയ ഇടപെടലുകൾ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്.
ജന്മദിനാശംസകൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് പങ്കുവെച്ച കുറിപ്പിൽ ബിജെപിയെയോ പാർട്ടി നേതൃത്വത്തെയോ കുറിച്ച് യാതൊരു പരാമർശവും നടത്തിയിട്ടില്ല. ഈ മൗനം പാർട്ടി വിടുമെന്ന അഭ്യൂഹങ്ങളെ ബലപ്പെടുത്തുന്നു.
തമിഴ്നാടിന്റെ ഭാവിക്ക് വേണ്ടി പ്രവർത്തിക്കുമെന്നും ജനങ്ങളുടെ സ്നേഹമാണ് തന്റെ ഊർജ്ജമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ദില്ലിയിലെത്തിയ കെ.
അണ്ണാമലൈ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണാതെ മടങ്ങുമെന്ന റിപ്പോർട്ടുകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധേയമായിട്ടുണ്ട്. ഇതിന് പിന്നാലെ ബിജെപിയുടെ രാജ്യസഭാ സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതും സാഹചര്യങ്ങളുടെ ഗൗരവം വർദ്ധിപ്പിക്കുന്നു.
തമിഴ്നാട്ടിലെ കർഷകർ, യുവാക്കൾ, സ്ത്രീകൾ എന്നിവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്ന് അദ്ദേഹം ആവർത്തിക്കുമ്പോഴും ബിജെപിയുമായുള്ള ബന്ധം തുടരുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. നാളെ ഉച്ചയ്ക്ക് നടക്കാനിരിക്കുന്ന തത്സമയ സംഭാഷണത്തോടെ ഈ അഭ്യൂഹങ്ങൾക്കെല്ലാം ഉത്തരമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

