എൽഡിഎഫിലെ കക്ഷിബന്ധങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലനിൽക്കുന്ന രാഷ്ട്രീയ ചർച്ചകൾക്കിടയിൽ, പ്രതിപക്ഷ ഉപനേതാവ് പദവിയിൽ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന കർശന നിലപാടുമായി സിപിഐ. തിരുവനന്തപുരത്ത് ചേർന്ന പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇത് സംബന്ധിച്ച സുപ്രധാന തീരുമാനം ഉണ്ടായത്.
പാർട്ടിയുടെ അന്തസ്സ് സിപിഎമ്മിന് മുന്നിൽ പണയം വെക്കേണ്ട സാഹചര്യമില്ലെന്ന് സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.
ഭരണതുടർച്ചയ്ക്ക് വേണ്ടി മാത്രം പാർട്ടി ഇത്തരം വിട്ടുവീഴ്ചകൾക്ക് വഴങ്ങേണ്ടതില്ലെന്നാണ് സിപിഐയുടെ നിലപാട്. പ്രതിപക്ഷ നിരയിൽ രണ്ടാമത്തെ വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ ഉപനേതൃപദവി തങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന വാദത്തിൽ പാർട്ടി ഉറച്ചുനിൽക്കുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ എൽഡിഎഫിനുള്ളിൽ സജീവമാണ്.
പദവി ലഭിക്കുന്നതിനായി നേരത്തെ പരസ്യമായി ആവശ്യപ്പെട്ട കാര്യത്തിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്നും, ഇക്കാര്യത്തിൽ അർഹമായ പരിഗണന തന്നെ വേണമെന്നുമാണ് പാർട്ടി നേതൃത്വത്തിന്റെ പൊതുവായ അഭിപ്രായം.
വിഷയത്തിൽ സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നത രാഷ്ട്രീയ തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

