കോട്ടയം നഗരത്തിലെ രൂക്ഷമായ ഗതാഗതപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി ജില്ലാ ഭരണകൂടം പരിശോധനകൾ ആരംഭിച്ചു. ജില്ലാ കലക്ടർ ചേതൻകുമാർ മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി നഗരത്തിലെ വിവിധ ഭാഗങ്ങളിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
കഴിഞ്ഞ ജൂൺ ഒന്നിന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലെ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതിനായി ജില്ലാ പൊലീസ് മേധാവി എ.
ഷാഹുൽ ഹമീദ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥ സംഘം എംസി റോഡിൽ ചിങ്ങവനം മുതൽ പുളിമൂട് ജംക്ഷൻ വരെയുള്ള മേഖലകളിലും കഞ്ഞിക്കുഴിയിലും സന്ദർശനം നടത്തി. പരിശോധനാ വേളയിൽ നഗരസഭാ അധ്യക്ഷൻ എം.പി.സന്തോഷ് കുമാർ, കൗൺസിലർമാരായ എസ്.ഗോപകുമാർ, ധന്യ ഗിരീഷ്, കെ.കെ.പ്രസാദ്, സൂസൻ കെ.
സേവ്യർ എന്നിവരും വ്യാപാരികളും നാട്ടുകാരും തങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും സമിതിക്ക് മുൻപാകെ സമർപ്പിച്ചു. നഗരത്തിലെ ഗതാഗത പരിഷ്കാരങ്ങൾക്കായി തയ്യാറാക്കുന്ന കരട് റിപ്പോർട്ടിൽ വിശദമായ ചർച്ചകൾക്ക് ശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്ന് സ്പീക്കർ നേരത്തെ വ്യക്തമാക്കിയിരുന്നു.
സന്ദർശനം പൂർത്തിയാകാത്ത മറ്റ് കേന്ദ്രങ്ങളിലും വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഈ ഉന്നതതല സംഘത്തിൽ കോട്ടയം ആർടിഒ ഡി.ജയരാജ്, പിഡബ്ല്യുഡി എൻഎച്ച് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ജോൺ കെന്നത്ത്, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ടി.എസ്.ജയരാജ്, ജലഅതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അനിൽ രാജ്, നർകോട്ടിക് സെൽ ഡിവൈഎസ്പി കെ.ആർ.ബൈജു, ദേശീയപാത വിഭാഗം എഎക്സ്ഇ എ.എസ്.സുര, ജലഅതോറിറ്റി എഎക്സ്ഇ ബാസ്റ്റിൻ ജോൺ, പിഡബ്ല്യുഡി മെയിന്റനൻസ് വിഭാഗം എഎക്സ്ഇ മായ കെ.
നായർ, കെഎസ്ഇബി എഎക്സ്ഇ വിജി പ്രഭാകരൻ, നഗരസഭാ സെക്രട്ടറി ബി.അനിൽകുമാർ എന്നിവരും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

