നിയമസഭയിൽ നടന്ന നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവെ, സർക്കാരിന്റെ ധവളപത്രത്തെ സംബന്ധിച്ച് രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ രംഗത്തെത്തി. ധനവകുപ്പ് സമർപ്പിച്ച ധവളപത്രം കൃത്യമായ വസ്തുതാ പരിശോധനകൾക്ക് ശേഷമാണോ തയ്യാറാക്കിയതെന്ന് അദ്ദേഹം സഭയിൽ ചോദ്യം ഉന്നയിച്ചു.
സർക്കാർ പ്രഖ്യാപിച്ച ‘പുതുയുഗ കേരളം’ എന്നത് കേവലം ഒരു മുദ്രാവാക്യമായി മാത്രം ഒതുങ്ങിയെന്നും പിണറായി വിജയൻ പരിഹസിച്ചു. നിലവിലെ ആഗോള സാഹചര്യങ്ങളെയും സർക്കാർ നയപ്രഖ്യാപനത്തിൽ അവഗണിച്ചതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
“പശ്ചിമേഷ്യൻ യുദ്ധത്തെ പറ്റി നയപ്രഖ്യാപനത്തിൽ പരാമർശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിനുള്ള കർമ്മ പരിപാടിയെ കുറിച്ച് ഒരു വരി പോലുമില്ല.
ജനത്തിന് പ്രതീക്ഷയുള്ള ഒരു ഒന്നും നയപ്രഖ്യാപനത്തിൽ ഇല്ലെന്ന് പിണറായി വിജയൻ വിമർശിച്ചു.” തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടിയെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. “പരാജയം അംഗീകരിച്ചാണ് ഞങ്ങൾ പോകുന്നതെന്നും ഇതോടെ എല്ലാം അവസാനിച്ചു എന്ന് കരുതേണ്ടെന്നും കൂടുതൽ കരുത്തോടെ ഞങ്ങൾ തിരിച്ചു വരുമെന്നും പിണറായി കൂട്ടിച്ചേർത്തു.” സർക്കാരിന്റെ നയങ്ങൾ ജനങ്ങളെ നിരാശപ്പെടുത്തുന്നതാണെന്നും അദ്ദേഹം ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

