ഇന്ത്യയും അമേരിക്കയും തമ്മിലുള്ള മൂന്ന് ദിവസത്തെ വ്യാപാര ചർച്ചകൾ ഇന്ന് സമാപിക്കാനിരിക്കെ, അമേരിക്കൻ ഭരണകൂടത്തിന്റെ പുതിയ തീരുവ പ്രഖ്യാപനം വ്യാപാരമേഖലയിൽ വലിയ ചർച്ചയാകുന്നു. അമേരിക്കൻ പ്രതിനിധി സംഘം ഇന്ത്യയിൽ ഔദ്യോഗിക ചർച്ചകൾക്കായി എത്തിയിരിക്കുന്ന സാഹചര്യത്തിൽ തന്നെയാണ് ഇത്തരമൊരു നീക്കം എന്നത് ശ്രദ്ധേയമാണ്.
ഇന്ത്യയെ സമ്മർദ്ദത്തിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. യുഎസ് സുപ്രീം കോടതി പകരം തീരുവ റദ്ദാക്കിയ സാഹചര്യത്തിൽ, സമാനമായ മാർഗ്ഗങ്ങളിലൂടെ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ വരുതിയിലാക്കാനാണോ അമേരിക്കയുടെ നീക്കമെന്ന സംശയവും ഉയരുന്നുണ്ട്.
വിഷയത്തിൽ അമേരിക്കയുമായി നിരന്തരമായ ആശയവിനിമയം നടക്കുന്നുണ്ടെന്നും, വ്യാപാരക്കരാർ ചർച്ചകൾ തടസ്സമില്ലാതെ മുന്നോട്ട് പോകുന്നുണ്ടെന്നും കേന്ദ്ര വാണിജ്യമന്ത്രാലയം അറിയിച്ചു. തീരുവ ഭീഷണിക്ക് പിന്നിലെ നിയമവശങ്ങൾ അമേരിക്കൻ വ്യാപാര നിയമത്തിലെ 301–ാം വകുപ്പ് പ്രകാരം, ഏതെങ്കിലും രാജ്യം അനീതിപരമായ വ്യാപാര രീതികൾ പിന്തുടരുന്നതായി ബോധ്യപ്പെട്ടാൽ തീരുവ ചുമത്താനോ ഇറക്കുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്താനോ അമേരിക്കയ്ക്ക് അധികാരമുണ്ട്.
നിർബന്ധിത തൊഴിൽ സാഹചര്യങ്ങളെക്കുറിച്ച് യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് (യുഎസ്ടിആർ) നടത്തിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ നടപടികൾ. കൂടാതെ, അമേരിക്കൻ ഉൽപാദന മേഖലയെ ബാധിക്കുന്ന വ്യാപാര രീതികൾക്കെതിരെ മറ്റൊരു അന്വേഷണവും സമാന്തരമായി നടക്കുന്നുണ്ട്.
ഇതിന്റെ റിപ്പോർട്ടും ഏതു നിമിഷവും പുറത്തുവന്നേക്കാം. നേരത്തെ ചുമത്തിയ 10% താൽക്കാലിക തീരുവയുടെ കാലാവധി ജൂലൈ 24-ഓടെ അവസാനിക്കും.
നടപടികൾ ഇനി എങ്ങനെ? ഇന്ത്യയ്ക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന 12.5% തീരുവ ഉടൻ പ്രാബല്യത്തിൽ വരികയില്ല. ഇതുമായി ബന്ധപ്പെട്ട
തുടർ കൂടിയാലോചനകൾ അനിവാര്യമാണ്. ജൂലൈ ഏഴിന് പബ്ലിക് ഹിയറിങ് നിശ്ചയിച്ചിട്ടുണ്ട്.
ഇതിനുശേഷം ജൂൺ അവസാനമോ ജൂലൈ ആദ്യമോ ആയിരിക്കും അന്തിമ തീരുവ സംബന്ധിച്ച തീരുമാനമുണ്ടാകുക. 301–ാം വകുപ്പ് പ്രകാരം ഈ വിഷയത്തിൽ തീരുവ ചുമത്താൻ നിയമപരമായ സാധുതയില്ലെന്ന നിലപാടാണ് വിദഗ്ധർ മുന്നോട്ടുവെക്കുന്നത്.
ഒരു രാജ്യത്തിന്റെ ഇറക്കുമതി നയങ്ങളിൽ മറ്റൊരു രാജ്യം പരോക്ഷമായി നിയന്ത്രണം ഏർപ്പെടുത്തുന്നത് വ്യാപാര തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

