തമിഴ്നാട്ടിൽ ഒഴിവുവന്ന രാജ്യസഭാ സീറ്റ് കോൺഗ്രസ് പാർട്ടിക്ക് കൈമാറാൻ തമിഴക വെട്രി കഴകം (ടിവികെ) തീരുമാനിച്ചു. സംസ്ഥാന മന്ത്രിസഭയിലെ രണ്ട് മന്ത്രിസ്ഥാനങ്ങൾക്ക് പുറമെയാണ് അധികമായി ഒരു രാജ്യസഭാ സീറ്റ് കൂടി കോൺഗ്രസിന് നൽകാൻ തീരുമാനിച്ചത്.
ജയസാധ്യതയുള്ള സീറ്റാണ് കോൺഗ്രസിന് വിട്ടുനൽകിയിരിക്കുന്നത്. ഈ സീറ്റിൽ പ്രവീൺ ചക്രവർത്തി മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകൾ.
ജൂൺ 18-നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. അണ്ണാ ഡിഎംകെ അംഗം രാജിവെച്ചതിനെ തുടർന്ന് ഉണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.
സീറ്റ് വിഭജന ചർച്ചകളുടെ ഭാഗമായി കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഗിരീഷ് ചോദങ്കർ, തമിഴ്നാട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയെക്കുറിച്ച് സംസാരിക്കവെ, “ഞാൻ ഇപ്പോൾ മുഖ്യമന്ത്രിയെ കണ്ടു എന്നും സീറ്റ് അവർ ഞങ്ങൾക്ക് അനുവദിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചിരുന്നുവെന്നും” ഗിരീഷ് ചോദങ്കർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

