താമരശ്ശേരി ചുരത്തിൽ ഉണ്ടായ കനത്ത ഗതാഗതക്കുരുക്ക് യാത്രക്കാരെയും പൊതുജനങ്ങളെയും വലിയ രീതിയിൽ ദുരിതത്തിലാക്കി. ബുധനാഴ്ച രാത്രിയോടെ ആരംഭിച്ച ഗതാഗത തടസ്സം വ്യാപിച്ച് ചുരത്തിൽ വാഹനങ്ങളുടെ നീണ്ട
നിരയാണ് രൂപപ്പെട്ടത്. ചുരത്തിന്റെ ആറാം വളവിൽ റോഡ് വീതികൂട്ടുന്നതുമായി ബന്ധപ്പെട്ട
നിർമാണ പ്രവൃത്തികൾ നടക്കുന്നതാണ് ഗതാഗത തടസ്സത്തിന് പ്രധാന കാരണമായി മാറിയത്. കാലവർഷം കനത്തതോടെയുണ്ടാകാൻ സാധ്യതയുള്ള അപകടങ്ങൾ ഒഴിവാക്കുന്നതിനായി, രാവിലെ 6 മണി മുതൽ രാത്രി 8 മണി വരെ വലിയ മൾട്ടി ആക്സിൽ വാഹനങ്ങൾക്ക് ചുരത്തിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
നിയന്ത്രണ സമയം അവസാനിച്ചതോടെ, നിർത്തിയിട്ടിരുന്ന വലിയ വാഹനങ്ങൾ ഒരേസമയം ചുരം കയറാനും ഇറങ്ങാനും ആരംഭിച്ചു. ഇതോടെയാണ് ഗതാഗതം പൂർണ്ണമായും സ്തംഭിക്കുന്ന അവസ്ഥയുണ്ടായത്.
ദീർഘദൂര ബസുകളിലെയും കെഎസ്ആർടിസിയിലെയും യാത്രക്കാർ ഉൾപ്പെടെയുള്ളവർ മണിക്കൂറുകളോളമാണ് ചുരത്തിൽ കുടുങ്ങിക്കിടന്നത്. നിലവിൽ വാഹനങ്ങളുടെ അമിതമായ തിരക്ക് തുടരുന്നതിനാൽ, ഗതാഗതം പൂർവസ്ഥിതിയിലാകാൻ ഇനിയും സമയമെടുക്കുമെന്നാണ് അധികൃതർ നൽകുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

