കൊൽക്കത്തയിൽ നടന്ന നിർണായക യോഗത്തിൽ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രതിസന്ധികൾ ചർച്ച ചെയ്യുന്നതിനായി കാളിഘട്ടിലെ വസതിയിൽ വിളിച്ചുചേർത്ത അടിയന്തര യോഗത്തിൽ പ്രമുഖ നേതാക്കളാരും പങ്കെടുത്തില്ല.
കുനാൽ ഘോഷ്, അഭിഷേക് ബാനർജി എന്നിവർ മാത്രമാണ് യോഗത്തിൽ സന്നിഹിതരായത്. കോറം തികയാത്തതിനെത്തുടർന്ന് മഹാരാഷ്ട്ര മോഡൽ രാഷ്ട്രീയ പ്രതിസന്ധികളെക്കുറിച്ച് ചർച്ച ചെയ്യാതെ യോഗം പിരിച്ചുവിടുകയായിരുന്നു.
ഇതിനിടെ, പാർട്ടിയിലെ പ്രതിസന്ധി മുതലെടുത്ത് ബിജെപി രംഗത്തെത്തി. മഹുവ മൊയ്ത്ര ഉൾപ്പെടെയുള്ള മുതിർന്ന വനിതാ എംപിമാരെ കാണാനില്ലെന്ന് ആരോപിച്ച് ബിജെപി പ്രചാരണം ശക്തമാക്കിയിട്ടുണ്ട്.
ഇതിന് പിന്നാലെ, ബംഗാൾ നിയമസഭയിൽ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ ഔദ്യോഗികമായി അംഗീകരിച്ചു. 59 എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കുന്ന കത്ത് സമർപ്പിച്ചതിനെത്തുടർന്നാണ് സ്പീക്കറുടെ നടപടി.
എന്നാൽ, ശോഭൻ ദേബ് ചതോപാധ്യയെ പ്രതിപക്ഷ നേതാവാക്കണമെന്ന മമത ബാനർജി പക്ഷത്തിന്റെ ആവശ്യം സ്പീക്കർ തള്ളി. സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തുന്നതിനായി ബിജെപി നേതൃത്വം മുഖ്യമന്ത്രിയെയും സ്പീക്കറെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് ചർച്ചകൾ നടത്തിയിട്ടുണ്ട്.
ഇതിനിടെ, പാർട്ടിയിലെ അഴിച്ചുപണികളുടെ ഭാഗമായി തൃണമൂൽ കോൺഗ്രസ് സംസ്ഥാനത്തെ എല്ലാ കമ്മിറ്റികളും പിരിച്ചുവിട്ടതായി ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. പോഷക സംഘടനകൾ ഉൾപ്പെടെയുള്ള മുഴുവൻ കമ്മിറ്റികളും ഇതിൽ ഉൾപ്പെടും.
വിശദമായ പരിശോധനകൾക്ക് ശേഷം പാർട്ടി പുനഃസംഘടന ഉടൻ ഉണ്ടാകുമെന്നും നേതൃത്വം വ്യക്തമാക്കി. അതേസമയം, മമത ബാനർജിയെ നിയമസഭാ കക്ഷിയുടെ ഉപദേഷ്ടാവാകാൻ ക്ഷണിക്കുമെന്ന് ഋതബ്രത ബാനർജി പ്രഖ്യാപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

