വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ കൺസൾട്ടൻസി ഉടമ ഒളിവിൽ. കൂട്ടിക്കൽ പാലക്കുന്നേൽ അനീഷ് ഉമ്മറാണ് കേസിലെ പ്രതി.
ഇയാളുടെ ഉടമസ്ഥതയിലുള്ള ഓർക്കിഡ് കൺസൾട്ടൻസി എന്ന സ്ഥാപനം മുണ്ടക്കയം പോലീസ് പൂട്ടി സീൽ വെച്ചു. യൂറോപ്യൻ രാജ്യങ്ങളിലേക്ക് വീസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 4 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെയാണ് ഇയാൾ ഓരോരുത്തരില്‍ നിന്നും കൈക്കലാക്കിയത്.
എന്നാൽ, പണം നൽകിയിട്ടും വീസ ലഭിക്കാത്തതിനെത്തുടർന്ന് പരാതികൾ ഉയരുകയായിരുന്നു. കറുകച്ചാൽ, ചങ്ങനാശേരി, മുണ്ടക്കയം, പെരുവന്താനം, കോഴിക്കോട്, കല്ലറ, പത്തനംതിട്ട
തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ നിരവധി പരാതികൾ നിലവിലുണ്ട്. തട്ടിപ്പിന് ഇരയായവരിൽ പലരും കിടപ്പാടം വിറ്റ തുകയാണ് പ്രതിക്ക് നൽകിയത്.
കോഴിക്കോട് സ്വദേശി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നേരത്തെ പ്രതിയെ വിളിച്ച് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സ്ഥാപനം പ്രവർത്തിക്കാതിരുന്നതിനെത്തുടർന്ന് കൂടുതൽ ആളുകൾ പോലീസിൽ പരാതിയുമായി എത്തുകയായിരുന്നു.
പ്രതി ഒളിവിലാണെന്നും ഇയാൾക്കെതിരായ അന്വേഷണം ഊർജ്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

