ആഗോള ട്രാവൽ ടെക് രംഗത്തെ പ്രമുഖ സ്ഥാപനമായ ഓയോയുടെ മാതൃകമ്പനിയായ പ്രിസം പ്രാഥമിക ഓഹരി വിൽപനയ്ക്കുള്ള (ഐപിഒ) ഒരുക്കങ്ങൾ പൂർത്തിയാക്കി. ഓഹരി വിപണി നിയന്ത്രകരായ സെബിയിൽ നിന്ന് 6,650 കോടി രൂപ സമാഹരിക്കുന്നതിനുള്ള അന്തിമ അനുമതി കമ്പനി കരസ്ഥമാക്കി.
പുതിയ ഇക്വിറ്റി ഓഹരികൾ വിപണിയിലിറക്കിക്കൊണ്ട് മൂലധനം സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ഈ ഓഹരി വിൽപന പൂർത്തിയാകുന്നതോടെ പ്രിസം കമ്പനിയുടെ വിപണി മൂല്യം 700 മുതൽ 800 കോടി യുഎസ് ഡോളർ വരെയായി ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടൽ.
കഴിഞ്ഞ ഡിസംബർ മാസത്തിലാണ് കമ്പനി ഐപിഒ സംബന്ധിച്ച പ്രാരംഭ പത്രിക സെബിക്ക് മുന്നിൽ സമർപ്പിച്ചത്. ഇന്ത്യ, യുഎസ്, യൂറോപ്പ് തുടങ്ങിയ നിർണായക വിപണികളിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
കമ്പനി നേരിട്ട് നിയന്ത്രിക്കുന്ന ഹോട്ടലുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും സൺഡേ ഹോട്ടൽസ്, പാലറ്റ് ഹോട്ടൽസ് തുടങ്ങിയ പ്രീമിയം ബ്രാൻഡുകളുടെ വിപുലീകരണത്തിനും ഈ ഫണ്ട് വിനിയോഗിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

