പാവറട്ടിയിൽ മഴക്കാലം എത്തുന്നതിന്റെ സൂചനയായി പുള്ളിച്ചുണ്ടൻ താറാവുകൾ (ഇന്ത്യൻ സ്പോട്ട് ബിൽഡ്) കോൾ മേഖലയിൽ എത്തിച്ചേർന്നു. ഏനാമാക്കൽ കരിമ്പാടം കോൾപ്പാടത്താണ് ഈ പക്ഷികളെ കണ്ടെത്തിയത്.
ഗുരുവായൂർ ലിറ്റിൽ ഫ്ലവർ കോളജ് ജീവനക്കാരനും വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറുമായ റിജോ പി.ചിറ്റാട്ടുകരയാണ് ഇവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. കോൾപ്പാടങ്ങളിലെ പച്ചപ്പും ജലസമൃദ്ധമായ തോടുകളും പക്ഷിനിരീക്ഷകരെയും സഞ്ചാരികളെയും ഈ പ്രദേശത്തേക്ക് ആകർഷിക്കുന്നുണ്ട്.
പുള്ളിച്ചുണ്ടൻ താറാവുകളുടെ സവിശേഷമായ ശാരീരിക ഘടന ശ്രദ്ധേയമാണ്. കറുത്ത നിറത്തിലുള്ള ചുണ്ടിന്റെ അറ്റത്ത് തിളക്കമുള്ള മഞ്ഞ വരകളും, ചുണ്ടിന്റെ മുകൾഭാഗത്തായി ചുവന്ന നിറത്തിലുള്ള രണ്ട് പുള്ളികളും ഇവയുടെ പ്രത്യേകതയാണ്.
കോൾ മേഖലയിൽ മഴക്കാലത്ത് ലഭിക്കുന്ന ജലസസ്യങ്ങളും ചെറിയ പ്രാണികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം. ആഹാരലഭ്യത ഉറപ്പുവരുത്തുന്നതിനാലാണ് മഴക്കാലത്ത് ഇവ കൂട്ടത്തോടെ ഈ പ്രദേശത്തേക്ക് ദേശാടനം നടത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

