പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച തർക്കങ്ങൾക്കിടെ, സിപിഐഎം – സിപിഐ നേതൃത്വങ്ങൾ തമ്മിലുള്ള നിർണ്ണായക കൂടിക്കാഴ്ച ഇന്ന് നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തും.
പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐക്ക് വിട്ടുനൽകാൻ സാധ്യമല്ലെന്ന നിലപാടിലാണ് സിപിഐഎം നേതൃത്വം ഉറച്ചുനിൽക്കുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം നടന്ന വാർത്താ സമ്മേളനത്തിൽ എം വി ഗോവിന്ദൻ തന്റെ നിലപാട് പരസ്യമായി വ്യക്തമാക്കിയിരുന്നു.
എന്നാൽ, സ്ഥാനം ലഭിക്കാതെ എൽഡിഎഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന കടുത്ത തീരുമാനത്തിലാണ് സിപിഐ നേതൃത്വം. നാളെ ചേരാനിരിക്കുന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന് മുന്നോടിയായാണ് ഈ കൂടിക്കാഴ്ചയെന്നതും ശ്രദ്ധേയമാണ്.
അതേസമയം, പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട തന്ത്രങ്ങളിൽ പാർട്ടിക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
വിഷയത്തിൽ ബിനോയ് വിശ്വം സ്വീകരിച്ച നിലപാടുകൾക്കെതിരെ ചില കേന്ദ്രങ്ങളിൽ നിന്ന് വിമർശനങ്ങളും ഉയർന്നു വരുന്നുണ്ട്. വിഷയം തുടക്കം മുതൽ പരസ്യമായി ഉന്നയിക്കേണ്ടതില്ലായിരുന്നു എന്ന അഭിപ്രായമാണ് പാർട്ടിക്കുള്ളിലെ ഒരു വിഭാഗം പങ്കുവെക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

