കരളിന്റെ കോശങ്ങളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. രോഗം ഗുരുതരമായ ഘട്ടത്തിലെത്തുന്നതുവരെ പലപ്പോഴും പ്രകടമായ ലക്ഷണങ്ങൾ പുറത്തു കാണിക്കില്ലെന്ന് ഇന്റർനാഷണൽ ജേണൽ ഓഫ് ഹെപ്പറ്റോളജി റിസർച്ച് വ്യക്തമാക്കുന്നു.
എന്നാൽ, കരളിന്റെ ആരോഗ്യം മോശമാകുമ്പോൾ കണ്ണുകളിൽ ചില സൂചനകൾ പ്രകടമാകാൻ സാധ്യതയുണ്ടെന്ന് ജേണൽ ഓഫ് ട്രാൻസ്ലേഷണൽ ചൂണ്ടിക്കാട്ടുന്നു. ശരീരത്തിലെ രക്തം ശുദ്ധീകരിക്കുന്ന പ്രക്രിയയും ബിലിറൂബിന്റെ അളവും കരളിന്റെ പ്രവർത്തനവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു.
കരളിൽ ബിലിറൂബിൻ അമിതമായി അടിഞ്ഞുകൂടുമ്പോൾ ഉണ്ടാകുന്ന മഞ്ഞനിറം കരളിന്റെ ആരോഗ്യപ്രശ്നങ്ങളെ സൂചിപ്പിക്കുന്നു. ഫാറ്റി ലിവർ രോഗികളിൽ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങൾ താഴെ പറയുന്നവയാണ്:
കണ്ണുകളിലെ മഞ്ഞനിറം
കരൾ കോശങ്ങളിലെ കൊഴുപ്പ് കാരണം ബിലിറൂബിൻ അധികമാകുമ്പോൾ കണ്ണുകൾ മഞ്ഞനിറമാകാൻ സാധ്യതയുണ്ട്.
മഞ്ഞപ്പിത്തത്തിന് സമാനമായ ഈ ലക്ഷണം ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ കരൾ വിദഗ്ദ്ധന്റെ സേവനം തേടേണ്ടത് അനിവാര്യമാണ്. വരണ്ടതും അസ്വസ്ഥവുമായ കണ്ണുകൾ
ശരീരത്തിലെ ഉപാപചയ അസന്തുലിതാവസ്ഥയും വീക്കവും കണ്ണിന്റെ ആരോഗ്യത്തെ ബാധിക്കാം.
കരളിലെ തകരാറുകൾ മൂലം കണ്ണുകളിൽ ഈർപ്പം കുറയുകയും അവ വരണ്ടുപോവുകയും ചെയ്യാറുണ്ട്. കണ്ണിന് ചുറ്റുമുള്ള കറുപ്പ്
കരളിന്റെ പ്രവർത്തനം താളം തെറ്റുമ്പോൾ അത് വിട്ടുമാറാത്ത ക്ഷീണത്തിലേക്ക് നയിക്കുന്നു.
മതിയായ വിശ്രമം ലഭിച്ചിട്ടും കണ്ണുകൾക്ക് ചുറ്റും കറുത്ത വളയങ്ങൾ നിലനിൽക്കുകയാണെങ്കിൽ കരളിന്റെ ആരോഗ്യം പരിശോധിക്കേണ്ടതുണ്ട്. മങ്ങിയ കാഴ്ചയും നീർവീക്കവും
പ്രമേഹം, മെറ്റബോളിക് സിൻഡ്രോം തുടങ്ങിയ രോഗാവസ്ഥകളുള്ളവരിൽ ഫാറ്റി ലിവർ രോഗം മൂലം അപൂർവ്വമായി മങ്ങിയ കാഴ്ച അനുഭവപ്പെടാം.
കൂടാതെ, ഉപാപചയ പ്രവർത്തനങ്ങളിലെ തകരാറുകൾ കാരണം കണ്ണിന് ചുറ്റുമുള്ള ഭാഗത്ത് ദ്രാവകം കെട്ടിക്കിടന്ന് വീക്കം ഉണ്ടാകുന്നതും കരൾ പ്രശ്നങ്ങളുടെ ലക്ഷണമാകാം. ഇത്തരത്തിലുള്ള ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ കൃത്യമായ വൈദ്യപരിശോധന ഉറപ്പാക്കണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

