കെ ആർ മീരയുടെ ‘കലാച്ചി’ എന്ന നോവലിനെതിരെ ഉയർന്ന കോപ്പിയടി ആരോപണങ്ങൾക്ക് മറുപടിയുമായി എഴുത്തുകാരി രംഗത്ത്. തന്റെ കൃതി മറ്റൊരു നോവലിന്റെ പകർപ്പാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് മീര വ്യക്തമാക്കി.
2020 മുതൽ ഓൺലൈൻ മാധ്യമത്തിലൂടെ ഈ നോവൽ പ്രസിദ്ധീകരിച്ചു വരികയായിരുന്നു. 2022-ൽ മാത്രം പുറത്തിറങ്ങിയ ‘സിൻ’ എന്ന കൃതിയിൽ നിന്നും താൻ കോപ്പിയടിച്ചു എന്ന് പറയുന്നത് യുക്തിക്ക് നിരക്കുന്നതല്ലെന്ന് മീര ചൂണ്ടിക്കാട്ടി.
വിഷയത്തിൽ വിശദീകരണവുമായി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് മീര നിലപാട് വ്യക്തമാക്കിയത്. ‘സിൻ’ നോവലിന്റെ രചയിതാവായ ഹരിത സാവിത്രി 2026-ൽ തന്റെ നോവൽ വായിച്ച ശേഷം അത്ഭുതം പ്രകടിപ്പിക്കുകയും ഫോണിലൂടെ അഭിനന്ദിക്കുകയും ചെയ്തിരുന്നുവെന്ന് മീര വെളിപ്പെടുത്തി.
“സത്യസന്ധതയില്ലാത്ത ആരോപണവും ആത്മാർത്ഥതയില്ലാത്ത അഭിനന്ദനവും ബാധിക്കാറില്ലെന്നും കെ ആർ മീര ഫേസ്ബുക്ക് കുറിപ്പിൽ വിശദമാക്കുന്നത്.” തന്റെ കൃതിയും മീരയുടെ നോവലും തമ്മിൽ സാമ്യമുണ്ടെന്ന് ഹരിത സാവിത്രി പരസ്യമായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശക്തമായ മറുപടിയുമായി മീര എത്തിയത്. ആരോപണങ്ങൾ തന്നെ ബാധിക്കുന്നില്ലെന്നും സാഹിത്യപരമായ ചർച്ചകൾക്ക് പകരം അസത്യമായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും മീര സൂചിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

