ഉത്തരാഖണ്ഡിലെ **ഡെറാഡൂണിൽ** യുവതിയെ ഭർതൃവീട്ടുകാർ പത്തുമാസത്തോളം മുറിയിൽ പൂട്ടിയിട്ടു ക്രൂരമായി മർദിച്ചതായി പരാതി. സംഭവത്തിൽ യുവതിയുടെ ഭർത്താവ് **രാഹുൽ ഖണ്ഡൂരി**, ഇയാളുടെ മാതാപിതാക്കൾ എന്നിവർക്കെതിരെ **സെലാകുയി** പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
യുവതിയുടെ പിതാവ് നൽകിയ പരാതിയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. യുവതിയുടെ മുടി മുഴുവൻ ഭർതൃവീട്ടുകാർ ബലമായി പിഴുതെടുത്തു.
പ്ലാസ്റ്റിക് പൈപ്പ്, ഇരുമ്പ് വടി, കസേര, വൈപ്പർ എന്നിവ ഉപയോഗിച്ചായിരുന്നു മർദനം. കൂടാതെ, വടിയും കുപ്പിയും ഉപയോഗിച്ച് യുവതിയുടെ സ്വകാര്യഭാഗങ്ങളിൽ മാരകമായ പരുക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു.
രാവിലെ ഒൻപത് മണി മുതൽ യുവതിയെ മുറിയിലോ ശുചിമുറിയിലോ പൂട്ടിയിടുന്നത് പതിവായിരുന്നു. ഭക്ഷണം എന്ന നിലയിൽ പച്ചയരിയും ഉള്ളിയും പച്ചമുളകും മാത്രമാണ് നൽകിയിരുന്നത്.
ഈ ക്രൂരമായ പീഡനങ്ങൾ യുവതിയുടെ മാനസികാരോഗ്യത്തെയും ദോഷകരമായി ബാധിച്ചു. രണ്ടു വർഷം മുൻപാണ് ഇവരുടെ വിവാഹം നടന്നത്.
ഭർത്താവ് ഡൽഹിയിൽ ജോലി ചെയ്യുന്നതിനാൽ യുവതി ഡെറാഡൂണിൽ ഭർതൃവീട്ടുകാർക്കൊപ്പമായിരുന്നു താമസം. **2025 ഫെബ്രുവരിയിൽ** യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകിയിരുന്നു.
ഭർത്താവ് അവധിക്ക് നാട്ടിലെത്തുമ്പോൾ യുവതിയെ ക്രൂരമായി മർദിക്കുകയും, പരുക്കുകൾക്ക് ചികിത്സ തേടുന്നത് തടയുകയും ചെയ്തിരുന്നതായി പിതാവ് ആരോപിക്കുന്നു. കഴിഞ്ഞ പത്തുമാസമായി യുവതിയെ സ്വന്തം വീട്ടുകാരുമായി സംസാരിക്കാനോ കാണാനോ ഭർതൃവീട്ടുകാർ അനുവദിച്ചിരുന്നില്ല.
വീട്ടുകാർ ഫോണിൽ വിളിക്കുമ്പോൾ മകൾ ഉറങ്ങുകയാണെന്നും കുളിക്കുകയാണെന്നും പറഞ്ഞ് തങ്ങളെ കബളിപ്പിക്കുകയായിരുന്നു. മാതാപിതാക്കൾ നേരിട്ട് കാണാനെത്തിയപ്പോൾ വീട്ടിൽ കയറ്റാൻ പോലും ഭർതൃവീട്ടുകാർ കൂട്ടാക്കിയില്ല.
ഇതിനുപിന്നാലെയാണ് യുവതി നേരിടുന്ന കൊടിയ പീഡനവിവരങ്ങൾ പുറംലോകമറിയുന്നത്. യുവതിയെ വധിക്കുമെന്നും ഭർതൃവീട്ടുകാർ ഭീഷണിപ്പെടുത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

