പാലക്കാട് ഒറ്റപ്പാലം പൂക്കോട്ടുകാവ് കാട്ടുകുളം ചിറയിൽ വീട്ടിൽ താമസിക്കുന്ന വേണുഗോപാലൻ–സരസ്വതി ദമ്പതികളുടെ മകൾ ശ്രീകല (32) അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലും രോഗാവസ്ഥയിലുമാണ്. ജന്മനാ ഉള്ള ജനിതക രോഗമായ ഫാൻകോണി അനീമിയയെ അതിജീവിച്ച്, കഠിനമായ ശാരീരിക അവശതകൾക്കിടയിലും എംകോം ഒന്നാം ക്ലാസിൽ വിജയിച്ച ശ്രീകല, ഇപ്പോൾ അർബുദ രോഗത്തിന്റെ പിടിയിലാണ്.
2018-ൽ ആണ് ശ്രീകലയ്ക്ക് അർബുദം സ്ഥിരീകരിക്കുന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ മുപ്പതിലേറെ റേഡിയേഷൻ ചികിത്സകൾക്ക് വിധേയയായ ഇവർ, 2022-ലും 2023-ലും ശസ്ത്രക്രിയകൾക്ക് വിധേയയായിരുന്നു.
ഈ വർഷം രോഗലക്ഷണങ്ങൾ വീണ്ടും പ്രകടമായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് താടിയെല്ല് നീക്കം ചെയ്ത് പകരം എല്ലും മാംസപേശികളും വെച്ചുപിടിപ്പിക്കുന്ന സങ്കീർണ്ണമായ ശസ്ത്രക്രിയ നടത്തി. നിലവിൽ ആശുപത്രിയിൽ ചികിത്സ തുടരുകയാണ് ശ്രീകല.
തപാൽ വകുപ്പിൽ ഇഡി പോസ്റ്റ്മാനായ വേണുഗോപാലൻ, കഴിഞ്ഞ അര നൂറ്റാണ്ടായി പഞ്ചവാദ്യ കലാരംഗത്ത് സജീവമായ കലാകാരൻ കൂടിയാണ്. മകളുടെ തുടർച്ചയായ ചികിത്സാച്ചെലവുകൾക്കായി വലിയ തുക ചെലവഴിക്കേണ്ടി വന്നതോടെ ഈ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.
ഈ കുടുംബത്തെ സഹായിക്കുന്നതിനായി പി.എ.സേതുമാധവൻ (പ്രസിഡന്റ്), മനുദാസ് (സെക്രട്ടറി), എസ്.അജിത്കുമാർ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. സഹായം അയക്കാൻ:
ഫെഡറൽ ബാങ്ക്, ശ്രീകൃഷ്ണപുരം ശാഖ
അക്കൗണ്ട് നമ്പർ: 17020100106540
ഐഎഫ്എസ്സി കോഡ്: FDRL0001702
ഫോൺ: 9446471084
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

