എറണാകുളം കലൂരിൽ വെച്ച് യുവതികൾക്ക് നേരെ അതിക്രമം നടത്തിയ സംഭവത്തിൽ അന്വേഷണം ശക്തമാക്കി പോലീസ്. കേസിലെ ഒന്നാം പ്രതിയായ അക്ബർ അലിയുടെ ബിസിനസ് ഇടപാടുകളിൽ വലിയ ദുരൂഹതയുണ്ടെന്ന് കൊച്ചി ഡിസിപി ഷഹൻ ഷാ മാധ്യമങ്ങളോട് വ്യക്തമാക്കി.
ഇയാൾ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്നും പോലീസ് അറിയിച്ചു. ദേശാഭിമാനി റോഡിൽ ഹോട്ടൽ നടത്തിവരികയാണ് പ്രതിയായ അക്ബർ.
റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവതികൾക്ക് നേരെയായിരുന്നു അതിക്രമം നടന്നത്. നിലവിൽ സംഭവത്തിൽ മൂന്ന് പേരെ പോലീസ് പിടികൂടിയിട്ടുണ്ട്.
ആൽവിൻ, അരുൺ, സാബിത്ത് എന്നിവരാണ് പിടിയിലായ പാലക്കാട് സ്വദേശികൾ. കേസുമായി ബന്ധപ്പെട്ട് ഇനിയും ഏഴ് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് ഡിസിപി അറിയിച്ചു.
മുഖ്യപ്രതിയായ അക്ബർ അലി ഉൾപ്പെടെയുള്ളവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഇവർക്ക് പങ്കുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിലാണെന്നും പോലീസ് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

