തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനിൽ മാത്രം കെട്ടിവെക്കുന്നത് ശരിയായ പ്രവണതയല്ലെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്എൻഡിപി മുഖപത്രമായ ‘യോഗനാദ’ത്തിലെ എഡിറ്റോറിയലിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
പിണറായി വിജയനെ മാത്രം ലക്ഷ്യമിട്ട് വിമർശനങ്ങൾ ഉന്നയിക്കുന്നത് നീതികേടാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. സിപിഐഎം നേതൃത്വം ഗൗരവകരമായ ആത്മപരിശോധനയ്ക്കും സ്വയം വിമർശനത്തിനും തയ്യാറാകണമെന്ന് വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.
പത്ത് വർഷക്കാലം പിണറായി വിജയനെ ലീഡറായും ക്യാപ്റ്റനായും കാരണഭൂതനായും വാഴ്ത്തിപ്പാടിയവർ, പരാജയപ്പെട്ടപ്പോൾ മാത്രം അദ്ദേഹത്തിന് നേരെ ആക്ഷേപശരങ്ങൾ എയ്യുന്നത് ശരിയല്ല. പാർട്ടിയുടെ നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും അദ്ദേഹം രൂക്ഷമായ വിമർശനം ഉന്നയിച്ചു.
പാർട്ടിയുടെ ഓഫീസുകൾ ദല്ലാളുമാരും കച്ചവടക്കാരും കയ്യടക്കി കഴിഞ്ഞു. അധികാര ലഹരിയിൽ പാർട്ടി നേതാക്കളും അണികളും സാധാരണക്കാരിൽ നിന്ന് അകന്നെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

