സംവിധായകൻ സുഭാഷ് കെ രാജ് ഒരുക്കിയ ‘ബ്ലാസ്റ്റ്’ എന്ന ചലച്ചിത്രം തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുന്നു. മെയ് 28-ന് ആഗോള റിലീസായി എത്തിയ ചിത്രം കുടുംബപ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടിയെടുത്തിരിക്കുന്നത്.
ഒരു കരാട്ടെ മാസ്റ്ററുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി കടന്നുവരുന്ന ചില വ്യക്തികളും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ഈ ഫാമിലി എന്റർടൈനറിന്റെ ഇതിവൃത്തം. ചിത്രത്തിൽ നായകനായ അർജുൻ സർജയ്ക്കൊപ്പം പ്രീതി മുകുന്ദൻ, അഭിരാമി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ഇവരുടെ അഭിനയ മികവാണ് ചിത്രത്തിന്റെ പ്രധാന ആകർഷണമെന്ന് പ്രേക്ഷകർ വിലയിരുത്തുന്നു. സാമ്പത്തിക നേട്ടത്തിലും ചിത്രം മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.
സാൿനിൽക്കിന്റെ കണക്കുപ്രകാരം ആഗോള ബോക്സ് ഓഫീസിൽ നിന്ന് ഇതുവരെ 21 കോടിയോളം രൂപ ചിത്രം സ്വന്തമാക്കി കഴിഞ്ഞു. ഇതിൽ ഇന്ത്യയിൽ നിന്ന് മാത്രം 16.03 കോടി രൂപയും വിദേശ വിപണികളിൽ നിന്ന് 5.15 കോടി രൂപയും ലഭിച്ചു.
എജിഎസ് എന്റർടൈൻമെന്റ് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് രവി ബസ്റൂർ ആണ്. അരുൺ രാധാകൃഷ്ണൻ ഛായാഗ്രഹണവും പ്രദീപ് രാഘവ് എഡിറ്റിംഗും നിർവഹിക്കുന്നു.
അർജുൻ ചിദംബരം, ദിലീപൻ, ബാല ഹസൻ, ജോൺ കോക്കൻ, രമേശ് നാരായണൻ, പവൻ, വിവേക് പ്രസന്ന, വിനോദ് സാഗർ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

