പുതിയൊരു എസ്യുവി സ്വന്തമാക്കാൻ ആലോചിക്കുന്നവർക്ക് സന്തോഷവാർത്തയുമായി പ്രമുഖ വാഹന നിർമ്മാതാക്കളായ ജീപ്പ്. ഇന്ത്യൻ വിപണിയിലേക്ക് തങ്ങളുടെ പുതിയൊരു മിഡ്-സൈസ് എസ്യുവി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.
നിലവിൽ ഇന്ത്യയിൽ ലഭ്യമായ ജീപ്പിന്റെ റാങ്ലർ, കോമ്പസ്, മെറിഡിയൻ, ഗ്രാൻഡ് ചെറോക്കി എന്നീ മോഡലുകൾക്ക് പിന്നാലെ എത്തുന്ന ഈ പുതിയ വാഹനം, നിലവിലെ കോമ്പസിന് പകരക്കാരനായിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഡിസൈനും സവിശേഷതകളും
ഔദ്യോഗികമായി പേര് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, കമ്പനി ഇതിന്റെ കൺസെപ്റ്റ് ഡിസൈൻ പുറത്തുവിട്ടിട്ടുണ്ട്.
ബോക്സി ആകൃതിയുള്ള ഡിസൈൻ ശൈലിയാണ് ഇതിന് നൽകിയിരിക്കുന്നത്. ജീപ്പിന്റെ തനത് ലുക്ക് നൽകുന്ന 7-സ്ലോട്ട് ഗ്രില്ല്, ബോണറ്റുമായി ഇണങ്ങിചേരുന്ന ഡേ-ടൈം റണ്ണിംഗ് ലൈറ്റുകൾ (DRL), ഫ്ലഷ്-ടൈപ്പ് ഡോർ ഹാൻഡിലുകൾ എന്നിവ ഇതിന്റെ സവിശേഷതകളാണ്.
വാഹനത്തിന്റെ താഴത്തെ ഭാഗത്തായി നൽകിയിരിക്കുന്ന സ്കിഡ് പ്ലേറ്റ്, ഇതൊരു 4×4 ഓഫ്-റോഡ് ശേഷിയുള്ള വാഹനമായിരിക്കുമെന്ന് വ്യക്തമാക്കുന്നു. പ്ലാറ്റ്ഫോമും കരുത്തും
ടാറ്റയുടെ പുതിയ ARGOS പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ വാഹനം നിർമ്മിക്കുക എന്ന് റിപ്പോർട്ടുകളുണ്ട്.
ഐസിഇ (ICE), ഹൈബ്രിഡ്, സിഎൻജി തുടങ്ങി വിവിധ പവർട്രെയിനുകളെ പിന്തുണയ്ക്കാൻ ഈ പ്ലാറ്റ്ഫോമിന് സാധിക്കും എന്നതാണ് പ്രധാന സവിശേഷത. 2.0 ലിറ്റർ ഡീസൽ എഞ്ചിനിലോ, അല്ലെങ്കിൽ ടാറ്റ സിയറയിൽ ഉപയോഗിക്കുന്ന 1.5 ലിറ്റർ ഡീസൽ-പെട്രോൾ എഞ്ചിനുകളിലോ വാഹനം വിപണിയിലെത്താൻ സാധ്യതയുണ്ട്.
ഇതിനുപുറമെ, ഹൈബ്രിഡ് സാങ്കേതികവിദ്യയും ജീപ്പ് ഉൾപ്പെടുത്തിയേക്കാം. ലോഞ്ച് തീയതിയും വിലയും
വാഹനത്തിന്റെ ഉത്പാദനം പ്രാരംഭ ഘട്ടത്തിലാണെന്നും, 2028 ഓടെ വാഹനം പുറത്തിറക്കാൻ കഴിയുമെന്നും കമ്പനിയുടെ ഇൻവെസ്റ്റർ റിപ്പോർട്ടിൽ പറയുന്നു.
വിപണിയിൽ ഏകദേശം 15 ലക്ഷം രൂപ പ്രാരംഭ വിലയിലായിരിക്കും ഈ എസ്യുവി പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

