തിരഞ്ഞെടുപ്പിലെ തിരിച്ചടികൾ കൊണ്ട് ഒന്നും അവസാനിക്കുന്നില്ലെന്നും, പരാജയത്തിന്റെ കാരണങ്ങൾ എൽഡിഎഫ് തലത്തിൽ വിശദമായി പരിശോധിക്കുമെന്നും പ്രതിപക്ഷനേതാവ് പിണറായി വിജയൻ വ്യക്തമാക്കി. തന്റെ ജന്മനാടായ കണ്ണൂർ മമ്പറത്ത് നടന്ന സ്വീകരണ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇ.ഡി റെയ്ഡ് ഉൾപ്പെടെയുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയും മുന്നണിയും നൽകിയ ശക്തമായ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു. സർക്കാരിന്റെ നയപ്രഖ്യാപനത്തെ വിമർശിച്ച പിണറായി വിജയൻ, കേന്ദ്രത്തിന്റെ വിവേചനപരമായ നിലപാടുകളെക്കുറിച്ച് സർക്കാർ മൗനം പാലിക്കുന്നത് സംശയാസ്പദമാണെന്നും കുറ്റപ്പെടുത്തി.
അദ്ദേഹം പറഞ്ഞ വാക്കുകൾ ഇങ്ങനെ: ‘‘ജനങ്ങളുടെ പ്രശ്നങ്ങൾക്കൊപ്പം എൽഡിഎഫ് ഉണ്ടാകും. നയമില്ലാത്ത നയപ്രഖ്യാപനമാണ് സർക്കാർ നടത്തിയത്.
കേന്ദ്രത്തിന്റെ വിവേചന നിലപാടിനെപ്പറ്റി ഒരു പരാമർശവുമില്ല. കേന്ദ്രത്തിനെതിരെയുള്ള മൗനം സംശയാസ്പദമാണ്.
ഇടതുപക്ഷം അധികാരത്തിലെത്തിയത് ആഗോളതലത്തിൽ വലതുപക്ഷം ശ്രദ്ധിച്ചു. വലതുപക്ഷത്തിനു തുടർഭരണം അംഗീകരിക്കാനായില്ല.
തെറ്റായ സമീപനം ജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചു. ജനാധിപത്യത്തിന്റെ സൗന്ദര്യത്തിന് സർക്കാരുകൾ ഇടയ്ക്കിടെ മാറണമെന്ന് ആളുകളെ തെറ്റിദ്ധരിപ്പിച്ചു.
സിപിഎമ്മിന്റെ പ്രവർത്തനം കളങ്കരഹിതമാണ്. ഏതു കടന്നാക്രമണങ്ങളെയും ഒന്നിച്ച് നേരിടണം.
കടുത്ത നടപടികളുമായാണ് കേന്ദ്രം മുന്നോട്ടുവന്നത്. ആ ഘട്ടത്തിൽ പാർട്ടിയും മുന്നണിയും നല്ല പിന്തുണ നൽകി.
അതിന് എല്ലാവരോടും നന്ദി.’’ ഏത് വിധത്തിലുള്ള രാഷ്ട്രീയ വെല്ലുവിളികളെയും ഒറ്റക്കെട്ടായി നേരിടുമെന്നും ജനപക്ഷത്ത് ഉറച്ചുനിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

