സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ച **കോക്രോച്ച് ജനത പാർട്ടി (സിജെപി)** എന്ന കൂട്ടായ്മയുടെ പേരിൽ കൊച്ചിയിൽ ഒത്തുചേരലിന് ആഹ്വാനം. മറൈൻ ഡ്രൈവ് കേന്ദ്രീകരിച്ച് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഒത്തുചേരുമെന്നാണ് ടെലഗ്രാം അക്കൗണ്ടുകൾ വഴി പ്രചരിക്കുന്ന സന്ദേശത്തിലുള്ളത്.
സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചു. ‘സിജെപി കോക്രോച്ച് ജനത പാർട്ടി സൗത്ത് ഇന്ത്യ കൊച്ചി മീറ്റപ്പ്’ എന്ന പേരിലുള്ള പോസ്റ്ററുകൾ വിവിധ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന ക്യുആർ കോഡ് വഴി ഒരു ടെലഗ്രാം ഗ്രൂപ്പിലേക്കാണ് ഉപയോക്താക്കൾ എത്തുന്നത്. സമാധാനപരമായ കൂടിക്കാഴ്ചയാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അവകാശപ്പെടുന്നുണ്ടെങ്കിലും, പരിപാടിയുടെ പിന്നിൽ ആരാണെന്ന കാര്യത്തിൽ വ്യക്തതയില്ല.
പുണെ സ്വദേശിയായ **അഭിജീത് ദീപ്കെ** ആണ് സിജെപിക്ക് തുടക്കമിട്ടത്. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ച് ചീഫ് ജസ്റ്റിസ് നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ചും അതിനെ പരിഹസിച്ചുമാണ് ഈ പ്ലാറ്റ്ഫോം രൂപീകരിച്ചത്.
നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ വിമർശിക്കുന്ന ഒരു ഡിജിറ്റൽ വേദിയായി ഇത് മാറുകയായിരുന്നു. വളരെ ചുരുങ്ങിയ സമയം കൊണ്ട് ഇൻസ്റ്റാഗ്രാമിൽ 1.85 കോടിയിലേറെ ഫോളോവേഴ്സിനെ നേടാൻ സിജെപിക്ക് സാധിച്ചിരുന്നു.
ബിജെപി, കോൺഗ്രസ് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ ഔദ്യോഗിക പേജുകളെ പോലും ഫോളോവേഴ്സ് എണ്ണത്തിൽ മറികടന്നുകൊണ്ടാണ് ഈ കൂട്ടായ്മ ശ്രദ്ധേയമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

